sections
MORE

കോവിഡ് രണ്ടാമൂഴം ഓഗസ്റ്റിലോ സെപ്റ്റംബറിലോ; തീവ്രത തടയാൻ ചെയ്യേണ്ടത്

corona virus
SHARE

കോവിഡിന്റെ രണ്ടാമൂഴം ലോകത്തെമ്പാടും വരുവാനുള്ള സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല. ഇൻഫ്ലുവെൻസ പാന്റെമിക്കിൽ സംഭവിച്ചതുപോലെ രണ്ടാംവരവ് ആദ്യത്തെക്കാൾ ഭീകരമാവുകയും പതിന്മടങ്ങ് ആൾക്കാരുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നുള്ളത് നമുക്കറിയാം. ഏതാണ്ട് പതിമൂന്ന് ആഴ്ചകൾ കൊണ്ടാണ് രണ്ടാംവരവിൽ ഇൻഫ്ലുവൻസ പാൻഡെമിക് അനേകം മരണങ്ങൾ സൃഷ്ടിച്ചത്.

രണ്ടാംവരവ് എപ്പോഴെന്ന ചോദ്യത്തിന് ഭിന്നമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം പേരും രണ്ടാംവരവിന് സാധ്യതയിലേക്ക് തന്നെ വിരൽചൂണ്ടുന്നു.

ലോകാരോഗ്യ സംഘടന പറയുന്നതു പോലെ ഇപ്പോഴും രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഈ വ്യാപന തീവ്രത കുറയുമ്പോൾ അധികം താമസിയാതെ രണ്ടാം വരവ് തീർത്തും സാധ്യമാണ് എന്നുള്ളതാണ് വസ്തുത.

ഏതാണ്ട് സെപ്റ്റംബർ മാസമാണ് മിക്കവരുടെയും കണക്കുകൂട്ടൽ. അപ്പോൾ രണ്ടാമൂഴത്തിലെ തീവ്രത കുറയ്ക്കാൻ ഇപ്പോഴേ തുടങ്ങണം

1. ഇംഗ്ലണ്ടിൽ ഏർപ്പാട് ഏർപ്പെടുത്തിയിരിക്കുന്നത് പോലെതന്നെ ഒരു സെൽഫ് റിപ്പോർട്ടിങ് സിസ്റ്റം കേരളത്തിൽ എങ്കിലും നമുക്ക് വളർത്തിയെടുക്കണം.

ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങൾ എല്ലാവരും കോവിഡിനെ ആദ്യ ലക്ഷണങ്ങളായ ക്ഷീണം, പേശി വേദന, തലവേദന

വയറിളക്കം തുടങ്ങിയവ ആദ്യമേ തന്നെ 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ഒരു സെൽഫ് ഐസലേഷൻ മോഡിലേക്ക് അവരെ പോകുവാൻ നമുക്ക് തയ്യാറെടുക്കാം.

ചുമയും ശക്തമായ പനിയും ശ്വാസംമുട്ടലും അനുഭവപെട്ടതിനുശേഷമാണ് രോഗികൾ പ്രത്യക്ഷപ്പെടുന്നതെങ്കിൽ നിരവധിപേർക്ക് രോഗം പകർന്നു നൽകാനുള്ള സാധ്യതയെറും എന്നാണ് വിദഗ്ധ മതം.

ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയ ഈ റിപ്പോർട്ടിങ് സിസ്റ്റത്തിൽ ഏറ്റവും മികച്ച കോവിഡ് ഡേറ്റ ലഭിക്കുന്നുവെന്നുള്ളത് പ്രസക്തം.

കേരളത്തിലെ, ഭാരതത്തിലെ മരണനിരക്ക് താരതമ്യേന കുറഞ്ഞ് നിൽക്കുന്നതിന് ഒരു കാരണം രോഗലക്ഷണങ്ങളുടെ ആദ്യ സമയങ്ങളിൽ തന്നെ ആരംഭിക്കുന്ന ആന്റിവൈറസ് മരുന്നുകളും മറ്റു ചികിത്സകളും ആണെന്നത് തീർച്ചയാണ്.

ഈ വിഷയം കൂടുതൽ പഠനവിധേയമാക്കേണ്ടതാണ് എന്നുള്ളത് വസ്‌തുത.

അതുകൊണ്ടുതന്നെ രണ്ടാം വരവിലും ചികിത്സ ആദ്യം ആരംഭിക്കുവാൻ ഒരു സെൽഫ് റിപ്പോർട്ടിങ് സിസ്റ്റം ഒരു മൊബൈൽ ആപ്പ് വഴിയെങ്കിലും കേരളത്തിൽ ഉണ്ടാകണം

2. രണ്ടാം വരവിൽ ദീർഘനാളത്തെ ലോക്ഡൗൺ പ്രായോഗികമല്ല. രണ്ട് ആഴ്ചയിൽ താഴ്ന്നു നിൽക്കുന്ന ഷോട്ട് ലോക്ഡൗണുകൾ ആലോചിക്കാവുന്നതാണ്.

3. രണ്ടാം വരവ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും, ആയിരിക്കുമെന്നുള്ളത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ തയാറെടുപ്പുകൾ കൂടുതൽ നടത്തേണ്ടത് ഇവിടങ്ങളിൽ തന്നെയാണ്.

ഭാരതം അതിൽ പെടും എന്നുള്ളതിന് സംശയം ഇല്ല

4. കൈകൾ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ പാലിക്കുന്നതോടൊപ്പം വലിയ സമ്മേളനങ്ങളും വലിയ ആൾക്കൂട്ടവും നിർബന്ധമായും ദീർഘകാലത്തേക്ക് ഒഴിവാക്കപ്പെടേണ്ടതാണ്

5. ടെസ്റ്റ് ട്രെയ്സ് ആൻഡ് ഇൻസുലേറ്റ് എന്ന പഴയ പോളിസി അതിശക്തമായ നടപ്പിലാക്കണം എന്നുള്ളതിനു സംശയമില്ല

6.ഏതെങ്കിലും അത്ഭുത വിദ്യ ഈ രണ്ടാം വരവിനെ തടയാനില്ല എന്നുള്ളതാണ് ലോകത്തെ പ്രമുഖ ആരോഗ്യ വിദഗ്ധർ കരുതുന്നത്.ഒരുപക്ഷേ പല സ്ട്രാറ്റജികളുടെ കോമ്പിനേഷൻ ആകണം ഇതിനെതിരെ പ്രയോഗിക്കേണ്ടത്

7. രണ്ടാം വരവിനു മുൻപ് ഒരു വാക്സിൻ ലഭ്യമാവുകയാണെങ്കിൽ അത് അതിശക്തമായ ആയുധമായി മാറും.അതിനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ല.

8. രണ്ടാം വരവിലെ മരണനിരക്ക് കുറയ്ക്കുവാൻ ആന്റി വൈറൽ മരുന്നുകളിൽ ചിലതെങ്കിലും മുന്നിലെത്തുമെന്നുള്ളതും മറ്റൊരു പ്രതീക്ഷ

രണ്ടാമൂഴം ഒരു നല്ല സാധ്യത തന്നെയാണ്. എന്നാൽ രണ്ടാമൂഴത്തിൽ ഇൻഫ്ലുവൻസ പാൻഡെമിക് സംഭവിച്ചതുപോലെ പതിന്മടങ്ങ് മരണങ്ങൾ ഒഴിവാക്കുവാൻ മുൻകൂട്ടിയുള്ള  പ്ലാനിങ് തീർച്ചയായും ലോകത്തെമ്പാടും ഉണ്ടാകണം

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA