ADVERTISEMENT

ലോകമാകെ കൊറോണയ്ക്കുള്ള പ്രതിരോധ വാക്സിന്‍ വിപണിയിലെത്താന്‍ കാത്തിരിക്കുകയാണ്. പല രാജ്യങ്ങളും നിലവില്‍ വാക്സിന്‍ വികസനത്തിനുള്ള അവസാനഘട്ടങ്ങളിലാണ് എന്നാണ് വിവരം. ചില ഗവേഷകര്‍ മനുഷ്യരിൽ പരീക്ഷണ ഘട്ടം വരെയെത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഈ അവസരത്തില്‍ വാക്സിന്‍ വിപണിയില്‍ എത്തും മുന്‍പേ ഒരു കണ്ടെത്തലുമായി വന്നിരിക്കുകയാണ് ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍.

കൊറോണ പ്രതിരോധവാക്സിന്‍ നേസല്‍ സ്പ്രേ വഴി നല്‍കുന്നതാകും ഏറ്റവും ഫലപ്രദം എന്നാണ് ഇവരുടെ വാദം. സാധാരണയായി വാക്സിനുകള്‍ ഇന്‍ജക്‌ഷന്‍ വഴി നല്‍കുമ്പോള്‍ കൊറോണ വാക്സിന്‍ മൂക്കിലൂടെ സ്പ്രേയായി നല്‍കുന്നതാണ് ഏറ്റവും ഫലപ്രദം എന്ന് ഇവര്‍ പറയുന്നു.

ഇന്‍ട്രമസ്കുലാര്‍ ഇന്‍ജക്‌ഷന്‍ ആയാണ് സാധാരണ വാക്സിനുകള്‍ നല്‍കുക. എന്നാല്‍ കൊറോണ വാക്സിന്‍  mucosal immunization ആയി നല്‍കുന്നതാകും നല്ലതെന്നാണ് യുകെ ഹൗസ് ഓഫ് കോമന്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി കമ്മിറ്റി അംഗം കൂടിയായ പ്രൊഫസര്‍ റോബിന്‍ ഷറ്റോക് പറയുന്നത്. മൂക്കിലൂടെ നല്‍കുന്ന വാക്സിനേഷന്‍ ആണ് കൂടുതല്‍ ഫലപ്രദം എന്ന് ഓക്ഫഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സാറ ഗില്‍ബെര്‍ട്ടും പറയുന്നു. ഇത് വാക്സിനെ നേരിട്ട് ശ്വാസകോശത്തിലെത്തിക്കുമെന്നു സാറ പറയുന്നു. പ്രായംകുറഞ്ഞ ആളുകളെ അപേക്ഷിച്ച് പ്രായമായവരില്‍ സാധാരണ വാക്സിനെക്കാള്‍ മൂക്കിലൂടെ നല്‍കുന്ന വാക്സിന്‍ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com