ADVERTISEMENT

കോവിഡ് സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രാധനപ്പെട്ട ഒരു നല്ല കാര്യമാണ് ലോക്ഡൗൺ കാരണം മദ്യം കിട്ടാതെ വന്നതോടെ പലരും മദ്യപാനശീലം ഉപേക്ഷിച്ചത്. ഇവർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. മദ്യപാനം നിർത്തിയ ഈ അവസരത്തിൽ ശാരീരികമായും മാനസികമായും വീട്ടിൽ ഉണ്ടായ സമാധാനവും സന്തോഷവും എത്രത്തോളമുണ്ടായിരുന്നു എന്നത്.

മദ്യം പൊടുന്നനെ നിർത്തിയപ്പോൾ ഉണ്ടായ ഉറക്കക്കുറവും വിശപ്പില്ലായ്മയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരുന്നതായി അനുഭവപ്പെടുകയും തുടർന്ന് ശാരീരിക ആരോഗ്യം മെച്ചപ്പെടുകയും ചെയ്തെങ്കിൽ ആ ശീലത്തിലേക്ക് തിരിച്ചു പോകാതിരിക്കുന്നതാണു നല്ലത്. 

മദ്യപാനത്തോടൊപ്പം പുകവലിയും ഉപേക്ഷിക്കാം. പുകവലി ശ്വാസകോശ ആരോഗ്യം തകർക്കും. കൊറോണ, നിപ്പ പോലുള്ള വൈറസുകൾ ശ്വാസകോശത്തെ ആക്രമിച്ച് ആരോഗ്യസ്ഥിതി മോശമാക്കാറുണ്ട് എന്ന് ഓർക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com