ADVERTISEMENT

നോവല്‍ കൊറോണ വൈറസ് ബാധ മൂലം കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുണ്ടാകുന്ന രോഗികളില്‍ വൈറസിനെ ആക്രമിക്കുന്ന T സെല്ലുകളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തി. കോവിഡ് വാക്‌സിന്‍ നിര്‍മാണ ശ്രമങ്ങള്‍ക്ക് സഹായകമാകുന്നതാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ഈ കണ്ടെത്തല്‍. 

സയന്‍സ് ഇമ്മ്യൂണോളജി എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഐസിയുവില്‍ ചികിത്സ തേടിയ 10 കോവിഡ്-19 രോഗികളുടെ T സെല്ലുകളാണ് പഠനവിധേയമാക്കിയത്. ഐസിയുവില്‍ പ്രവേശിച്ച നാള്‍ മുതല്‍ ഓരോ ആഴ്ചഇടവിട്ട് ഈ രോഗികളുടെ രക്ത കോശങ്ങളെടുത്ത് പരിശോധിച്ചു. ഈ കോശങ്ങളെ സാര്‍സ് കോവി-2 പ്രോട്ടീന്‍ ഘടകങ്ങളടങ്ങിയ മെഗാപൂളുകളിലും നിക്ഷേപിച്ച് പരിശോധന നടത്തി. 

പഠനം നടത്തിയ 10 രോഗികളിലും  CD4+   ഹെല്‍പര്‍ T സെല്ലുകള്‍ സജീവമായിരുന്നുവെന്നും  10ല്‍ എട്ട് പേരിലും  CD8+  കില്ലര്‍ T 

 സെല്ലുകളുണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. രോഗം പിടിപെട്ട് ആദ്യ ദിവസങ്ങളില്‍ ഉള്ളതിനേക്കാല്‍ സാര്‍സ് കോവി-2 സവിശേഷ T സെല്ലുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ വാക്‌സിന്‍ വികസനത്തെ സഹായിക്കുമെന്നും ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

English Summary: Immune cells involved in protection against COVID-19 identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com