ADVERTISEMENT

കോവിഡ് ബാധിച്ചവർക്കു പ്രമേഹം പിടിപെടാൻ സാധ്യതയെന്ന് പഠനം. പ്രായം കൂടിയ ആളുകൾക്ക്, പ്രത്യേകിച്ച് പ്രമേഹം, ഹൃദ്രോഗം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക്, കോവിഡ് ബാധിക്കുന്നത് കൂടുതൽ അപകടകരമാണെന്നു മുൻപുതന്നെ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഒരു പുതിയ പഠനത്തിലാണ് കോറോണവൈറസിന്റെ പുതിയ ‌ഇനം, ആരോഗ്യമുള്ളവരില്‍ പ്രമേഹത്തിനു കാരണമാകുന്നു എന്നു കണ്ടത്. കിങ്സ് കോളജ് ഒാഫ് ലണ്ടനിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

പുതിയ ഇനം കോറോണവൈറസ് മനുഷ്യനുമായി ചെറിയ കാലയളവിൽ സമ്പര്‍ക്കത്തിൽ വരുമ്പോൾത്തന്നെ ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതെങ്ങനെ എന്ന കാര്യം വ്യക്തമല്ല.

രോഗികൾക്ക്  കോവിഡിനോടൊപ്പം ഗുതുതരമായ പ്രമേഹം കൂടി ബാധിക്കുമ്പോൾ ഉണ്ടാക്കുന്ന പരിണിതഫലം ഗവേഷകരെ കുഴയ്ക്കുന്നു. കോവിഡ് രോഗികളിൽ ഉണ്ടാക്കുന്ന പ്രമേഹം ടൈപ്പ് 1 ആണോ ടൈപ്പ് 2 ആണോ അതോ പുതിയ ഇനമാണോ എന്ന് ഉറപ്പിച്ചു പറയാനും ഗവേഷകർക്ക് ആവുന്നില്ല.

പ്രമേഹ രോഗവിദഗ്ധർ ന്യൂ ഇംഗ്ലണ്ട് ജേണൽ ഒാഫ് മെ‍ഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു കത്ത് അനുസരിച്ച്, കോവിഡയാബ് റജിസ്ട്രി എന്ന ഒരു രാജ്യാന്തര ഗവേഷണ പദ്ധതി, കോവിഡ് 19 ബാധിച്ചവരിൽ പ്രമേഹം  ഉണ്ടാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. 

കോവിഡ് 19 ബാധിച്ചവരിൽ ഉണ്ടാകുന്ന പ്രമേഹത്തിന്റെ  പ്രത്യേകതകൾ മനസ്സിലാക്കാനും മികച്ച ചികിത്സാമാര്‍ഗങ്ങളെക്കുറിച്ചു പഠിക്കാനും മഹാമാരിയുെട സമയത്തും ശേഷവും ഇൗ രോഗികളെ നിരീക്ഷിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇൗ റജിസ്ട്രി.

കോവിഡ്19 ഉം പ്രമേഹവുമായി ഉള്ള ബന്ധം ഇപ്പോൾ രണ്ടു ദിശയിലാണ്. പ്രമേഹം ഉള്ളവരിൽ കോവിഡ് 19 ബാധിച്ചാൽ അത് രോഗം ഗുരുതരമാകാനും മരണംവരെ സംഭവിക്കാനും കാരണമാകും എന്നാണ് ഒന്ന്. കോവിഡ്  ബാധിച്ച് മരിച്ചവരിൽ 20 മുതൽ 30 വരെ ശതമാനം ആളുകൾ‍ പ്രമേഹം ഉള്ളവരായിരുന്നു. മറ്റൊന്ന്, കോവിഡ്19 ബാധിച്ചവരിൽ ഉപാചയ പ്രവർത്തനങ്ങള്‍ സങ്കീർണ്ണമാകുന്നതോടൊപ്പം പ്രമോഹവും ഉണ്ടാകുന്നതായും ഇത് ജീവനു തന്നെ ഭീഷണിയാകുന്നതായും കാണുന്നു എന്നതാണ്. എന്നാല്‍ കോവിഡ് 19 നു കാരണമാകുന്ന  SARS-Cov2 വൈറസ് പ്രമേഹത്തിന് കാരണമാകുന്നതെങ്ങനെ എന്ന കാര്യം അവ്യക്തമാണ്.

ACE-2 എന്ന പ്രോട്ടീൻ , വൈറസിനെ മനുഷ്യകോശങ്ങളിലേക്കു കടക്കാൻ അനുവദിക്കുന്നു. ഇത്. ശ്വാസകോശത്തിൽ മാത്രമല്ല, ഗ്ലൂക്കോസിന്റെ ഉപാപചയപ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുള്ള പാൻക്രിയാസ്, ചെറുകുടൽ തുടങ്ങിയ മറ്റ് അവയവങ്ങളിലും ശരീരകലകളിലും കാണപ്പെടുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പുകോശങ്ങള്‍, കരൾ, വൃക്ക എന്നിവിടങ്ങളിലും ഇതു കാണപ്പെടുന്നു. ഇൗ  കലകളിലെല്ലാം വൈറസ് അണുബാധകൾ ടെപ്പ്1 പ്രമേഹത്തിനു കാരണമാകുമെന്ന് വർഷങ്ങളായി അറിയാവുന്നതാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട്  പ്രമേഹം എങ്ങനെ ഉണ്ടാകുന്നു എന്നു മനസ്സിലാക്കാന്‍ രോഗികളുടെ ഇന്‍സുലിൻ ഉൽപാദനശേഷി, ഇൻസുലിൻ പ്രതിരോധം, ഒാട്ടോ ഇമ്യൂൺ ആന്റിബോഡി സ്റ്റാറ്റസ് ഇവയെക്കുറിച്ചുളള വിവരങ്ങൾ പരിശോധിക്കണ്ടതുണ്ട്്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com