ADVERTISEMENT

ഒരു ചെറിയ പനിയുമായിട്ടാണ് നന്ദന ഭർത്താവിനും മകനുമൊപ്പം കാഷ്വാലിറ്റിയിലെത്തിയത്. പത്തോ പതിനഞ്ചോ ദിവസമായി ചെറിയ പനിയും തലവേദനയും ഉണ്ടായിരുന്നു. ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം തലകറക്കവും. അനീമിക് ആയതുകൊണ്ട് അതത്ര കാര്യമാക്കിയില്ല. ഒന്നു രണ്ടു ദിവസമായി എഴുന്നേൽക്കാൻ പോലും വയ്യാതായപ്പോഴാണ് ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചത്. വർക്ക് അപ്പ് കഴിഞ്ഞപ്പോൾ മനസ്സിലായി നന്ദന സെപ്സിസിലാണെന്ന്. Ectopic pregnancy rupture ആയതാണ്. എമർജൻസി ലാപ്പറോടോമി ചെയ്യുന്നതിന് മുൻപു തന്നെ നന്ദന പോയി. ദിവസങ്ങൾക്കു മുൻപുണ്ടായ ആ തലകറക്കം ഒരു വാണിങ് സൈൻ ആയിരുന്നു. അന്നത് ശ്രദ്ധിച്ചിരുന്നെങ്കിൽ...

അഞ്ചു വയസ്സുള്ള മകനെ നെഞ്ചോടു ചേർത്തു നിന്നിരുന്ന ആ ഭർത്താവിനോട് ഞാനെങ്ങനെയാണ് കാര്യം പറഞ്ഞതെന്നെനിക്കിന്നുമറിയില്ല. എന്താ ഇത്രദിവസം പനീം തലവേദനയും തലകറക്കവുമൊക്കെ ഉണ്ടായിട്ടും കാണിക്കാതിരുന്നതെന്ന എന്റെ ചോദ്യത്തിന് എനിക്കറിയില്ലായിരുന്നു സാറേ, അവളെന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നു പറഞ്ഞു വിതുമ്പുന്ന ആ മനുഷ്യന്റെ മുഖത്തെ സങ്കടം, ദേഷ്യം, പകപ്പ്, നിസ്സംഗത... മകനെ ചേർത്ത് പിടിച്ച് അയാൾ തിരിഞ്ഞുനടക്കുന്നത് ജീവിതത്തിലേക്കു തന്നെയായിരിക്കണേ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. ഒന്നും മനസ്സിലാവാതെ ‘അമ്മയെവിടെ അച്ഛാ’ എന്ന് ചോദിക്കുന്ന ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം ഇന്നും എന്റെ ഓർമകളെ കണ്ണീരണിയിക്കുന്നുണ്ട്. 

dr-reji
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകർ

പിന്നെ suspected H1 N1 ആയി റഫർ ചെയ്തു വന്ന് മെഡിക്കൽ ഐസിയുവിൽ കിടന്നു മരിച്ച, 28 ആഴ്ച ഗർഭിണിയായിരുന്ന പാലാക്കാരി ദയ ശ്രീനിവാസൻ. പെരിഫെറൽ ഹോസ്പിറ്റലിൽ നിന്ന് റഫർ ചെയ്തു വന്നതാണിവിടെ. MODS ലായിരുന്നു (എല്ലാ ഓർഗൻസും തകരാറിലായിരുന്നു). ഒന്നും ചെയ്യാനായില്ല. മരിച്ചെന്നറിഞ്ഞപ്പോൾ ആ ഭർത്താവും ആ കുട്ടിയുടെ അമ്മയും ഒരക്ഷരം പറഞ്ഞില്ല. പക്ഷേ അവരുടെ മനസ്സിലെ സങ്കടം കണ്ണീരായി ഒഴുകുന്നുണ്ടായിരുന്നു. അവരുടെ ജീവിതത്തിലേയും മനസ്സിലേയും ശൂന്യത, ഇനി എന്ത് എന്ന ചോദ്യം അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.  ഇവരുടെയൊക്കെ സങ്കടം കാണുമ്പോൾ, ഇതൊക്കെ കണ്ടു നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരുമ്പോൾ ഇതൊക്കെ നിർത്തി ഓടിപ്പോവാൻ തോന്നും. പക്ഷേ അപ്പോൾ മറ്റു ചില മുഖങ്ങൾ ഓർമയിലേക്കോടിയെത്തും.

പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ Beta HCG യുടെ റിസൽറ്റ് വന്നപ്പോൾ, പോസിറ്റീവ് ആണല്ലോ സിദ്ധാർഥ് എന്ന് ഞാൻ പറഞ്ഞപ്പോൾ സാറേ ഞാനൊന്നിരുന്നോട്ടെ എന്ന് പറഞ്ഞ് അടുത്തുണ്ടായിരുന്ന കസേരയിലിരുന്നു പൊട്ടിക്കരഞ്ഞ സിദ്ധാർഥ്. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മോളുണ്ടായപ്പോൾ അവളുടെ ഒന്നാം പിറന്നാൾ നാടൊട്ടുക്ക് വിളിച്ചാഘോഷിച്ച രാജൻ.. ഹെഡ് ഇഞ്ചുറി മൂലം കോമയിലായിട്ടു കൂടി ഒരു കുട്ടിക്ക് ജന്മം കൊടുത്തു ജീവിതത്തിലേക്ക് പിച്ചവച്ച സിന്ധു. കാരിത്താസിലെ ഏറ്റവും ചെറിയ ബേബി, ഞങ്ങളുടെ വണ്ടർ കിഡ്, 23 ആഴ്ചയിൽ വെറും 440 ഗ്രാമുമായി ലോകത്തേക്കും ജീവിതത്തിലേക്കും നടന്നുകയറിയ, അഡ്വക്കേറ്റ് ജേക്കബ്ബിന്റെയും റോസിന്റെയും പ്രാർത്ഥനയുടെ പുണ്യം. ഇവരെയോർക്കുമ്പോൾ, അവരുടെ സന്തോഷങ്ങൾക്കൊരു കാരണമായല്ലോ എന്നോർക്കുമ്പോൾ എന്റെ പ്രഫഷനെ വീണ്ടും സ്നേഹിച്ചു തുടങ്ങും. അതാണീ പ്രഫഷൻ. കയ്ച്ചിട്ടിറക്കാനും വയ്യ മാധുരിച്ചിട്ടു തുപ്പാനും വയ്യാത്തൊരവസ്ഥ. എല്ലാ ഡോക്ടർമാരുടെയും സ്ഥിതി ഇതുതന്നെ. പിന്തിരിയാൻ ഒരായിരം കാരണങ്ങളുണ്ടെങ്കിലും എന്തെങ്കിലും കാരണം കണ്ടെത്തി തന്റെ രോഗികൾക്കായി അവർ വീണ്ടും ഓടിയെത്തും. 

നിങ്ങൾ പലപ്പോഴും അത് കാണാൻ ശ്രമിക്കാറില്ല. അല്ലെങ്കിൽ കണ്ടാലും മനസ്സിലായതായി ഭാവിക്കാറില്ല. ഒരുചെറിയ കാരണം മതി എത്രയേറെ ഇഷ്ടപ്പെട്ട ഡോക്ടർ ആയാലും തള്ളിപ്പറയാനും ആക്രമിക്കാനും. എത്രയെത്ര സംഭവങ്ങൾ. നമ്മുടെ നാട്ടിലത്രയില്ലെങ്കിലും ഒട്ടും കുറവല്ല. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ പേടിച്ചാണ് ജോലി ചെയ്യുന്നത്. അവിടെയാണീ കൊറോണക്കാലത്തിന്റെ പ്രസക്തി. ഡോക്ടർമാർ ആരാണെന്നും അവരുടെ മാനസികാവസ്ഥ എന്താണെന്നും എങ്ങനെയാണെന്നും കൊറോണക്കാലം നമുക്ക് കാട്ടി തന്നു. തങ്ങളുടെ സേഫ്റ്റിക്കുമായി ലോകത്താകമാനമുള്ള ജനങ്ങൾ വീട്ടിലിരുന്നപ്പോൾ തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതവും സന്തോഷങ്ങളും പണയം വച്ച് നിങ്ങളുടെ സുരക്ഷക്കായി ഡോക്ടർമാർ പ്രയത്നിച്ചു കൊണ്ടേയിരുന്നു നിസ്വാർത്ഥമായി. 

അതുകൊണ്ടാണ് നിങ്ങൾ മാസ്ക് ധരിക്കാതിരിക്കുമ്പോൾ, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കയാതിരിക്കുമ്പോൾ, കൂട്ടം കൂടുമ്പോൾ, അവരുടെ മുഖത്ത് ഇരുൾ പടരുന്നത്. ഇതിങ്ങനെ പോയാൽ കൈവിട്ടു പോകുമെന്നവർ മുന്നറിയിപ്പ് തരുന്നത്. അതുകൊണ്ടു തന്നെയാണ് കൊറോണയും രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കുമ്പോൾ അവർ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ചാനൽ ചർച്ചയിൽ പൊളിറ്റിക്സ് കയറിവന്നപ്പോൾ ഒരു ഡോക്ടർ പറഞ്ഞത് ‘ദയവു ചെയ്തു നിങ്ങളിത്തരം കമെന്റുകൾ ഒഴിവാക്കണം നിങ്ങളുടെയീസമൂഹത്തിന് അങ്ങനെയേ പറയാൻ കഴിയൂ. അതുകൊണ്ട് അടുത്ത തവണ മാസ്ക് ആഭരണമാക്കുമ്പോഴും കൂട്ടുകാരുടെ തോളിൽ കയ്യിട്ടു നടക്കുമ്പോഴും ഒന്നോർത്ത് നോക്കൂ നിങ്ങളുടെ സേഫ്റ്റിക്കായി പരിശ്രമിക്കുന്ന അവരുടെ മുഖങ്ങൾ. പിപിഇ കിറ്റിട്ട് ഒരുതുള്ളി വെള്ളം പോലും കുടിക്കാനാവാതെ, ഒന്ന് ബാത്‌റൂമിൽ പോലും പോവാനാവാതെ വിഷമിക്കുന്നവരെ. 

ഈ കൊറോണക്കാലത്തു ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ജനങ്ങൾക്കും കോവിഡിനും ഇടക്കുള്ള ഒരു ഫിൽറ്റർ ആണ്. ഇത്രയും സമയത്തിനിടയിൽ അവരിലെത്രയോ പേർ രോഗം ബാധിച്ച് മരിച്ചു വീണു. കൊറോണയെക്കുറിച്ചാദ്യം മുന്നറിയിപ്പ് കൊടുത്ത ചൈനീസ് ഡോക്ടർ ലി വെൻലിയാങ്, കൊറോണ ബാധിച്ചവരെ ചികിൽസിക്കാനായി തന്റെ കല്യാണം പോലും മാറ്റിവച്ച് അവസാനം മരണത്തിനു കീഴടങ്ങിയ പെങ് ഹുഅ എന്ന യുവ ചൈനീസ് ഡോക്ടർ, ഇറ്റാലിയൻ ഡോക്ടർ മർസെല്ലോ നതാലിയ, നമ്മുടെ ഡോക്ടർമാരായ ശത്രുഘ്നൻ പഞ്ചവാനി, ജിതേന്ദ്ര നാഥ് പാണ്ഡെ, ഡോക്ടർ സൈമൺ ഹെർക്കുലീസ് അങ്ങനെ ഏത്ര പേർ. പക്ഷേ ഇതൊന്നും ഒരു ഡോക്ടറെയും തളർത്തില്ല. അതാണൊരു ഡോക്ടറുടെ മൈൻഡ് സെറ്റപ്പ്.

 ഈ മൈൻഡ് സെറ്റപ്പും ഈ പ്രഫഷനോടുള്ള സ്നേഹവും എനിക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എനിക്കിപ്പോഴും നല്ല ഓർമയുണ്ട് കണ്ണിൽ കമ്യൂണിസ്റ് പച്ച കുത്തിക്കയറി കോർണിയൽ അബെറേഷൻ ആയി ഞാനാദ്യമായി കാണിച്ച മെഡിക്കൽ കോളജിലെ ഓഫ്‍താൽമോളജിയിലെ ആ സീനിയർ ഡോക്ടർ. അദ്ദേഹമാണ് അഞ്ചു വയസ്സായ എന്റെ മനസ്സിൽ ആദ്യമായി ഒരു ഡോക്ടറുടെ ചിത്രം കോറിയിട്ടത്. അദ്ദേഹമാണെന്റെ ആദ്യ ഗുരു. എന്റെ ഫസ്റ്റ് ഇൻസ്പിറേഷൻ പിന്നീടെത്ര പേർ.. .ഡോ.ശ്രീദേവി, ഡോ. ശേഖരൻ, ഡോ. ആനന്ദമോഹൻ, ഡോ. വെങ്കിടി ഇവരാണെന്റെ മനസ്സിലെ ചിത്രത്തിന് നിറം പകർന്നത്. ഇന്നും ആ ചിത്രത്തിനൊരു മങ്ങലും പറ്റിയിട്ടില്ല. എനിക്കിഷ്ടമാണീ പ്രഫഷൻ എനിക്കുമാത്രമല്ല ഒാരോ ഡോക്ടർക്കും ചില പ്രതീക്ഷകൾ ഇല്ല എന്നല്ല. 

മിക്കവരും തങ്ങളുടെ ഫാമിലിയെ കാണുന്നതിലേറെ സമയം രോഗികളെയാണ് കാണുന്നത്. പലപ്പോഴും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ മാറ്റിവച്ചിട്ടാണവർ നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ നോക്കാനെത്തുന്നത്. ഒരു ഡോക്ടറും തന്റെ രോഗിയുടെ കഷ്ടത ആഗ്രഹിക്കില്ല. അതുകൊണ്ടവരെ ദൈവമായി കാണുകയൊന്നും വേണ്ട. പക്ഷേ അവരർഹിക്കുന്ന ബഹുമാനം കൊടുത്തുകൂടേ. 

ഈ ഡോക്ടേഴ്സ് ഡേയിൽ നിങ്ങൾക്കിഷ്ടമുള്ള അല്ലെങ്കിൽ നിങ്ങളറിയുന്ന ഒരു ഡോക്ടറെയെങ്കിലും ഒന്ന് വിഷ് ചെയ്തു നോക്കൂ. അതാ ഡോക്ടർക്കുണ്ടാക്കുന്ന സന്തോഷവും പോസിറ്റിവിറ്റിയും നിങ്ങൾക്കൂഹിക്കാൻ പോലുമാവില്ല. നിങ്ങളുടെയാ ചെറിയ വാക്കുകൾ മതി ഒരു ഡോക്ടർക്ക് ഒരുപാടുകാലം സന്തോഷത്തോടെ നിങ്ങൾക്കായി ജോലിചെയ്യാൻ. അല്ലെങ്കിലും ‘small changes can make wonders’ എന്നാണല്ലോ. നിങ്ങളുടെയീ ചെറിയ മാറ്റം നിങ്ങളുടെ തന്നെ ഭാവി മാറ്റിയേക്കാം. You cannot change your future. But you can change your habits. And surely your habits will change your future എന്നല്ലേ നമ്മുടെയെല്ലാം പ്രിയങ്കരനായ എപിജെ അബ്ദുൽ കലാം പറഞ്ഞിട്ടുള്ളത്. വാക്കുകൾ ഞങ്ങളെ മാത്രമല്ല ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഓരോ ആരോഗ്യ പ്രവർത്തകരെയുമാണ് ബാധിക്കുന്നത്. ഒരുകാര്യം ഞാനുറപ്പു തരുന്നു ഈ കോവിഡ് ഞങ്ങളെ കടന്നേ നിങ്ങളിലേക്കും നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തൂ’. വളരെ വികാരാധീനനായിട്ടാണദ്ദേഹം അത് പറഞ്ഞത്. 

മൂന്നു മാസമായി വിശ്രമമില്ലാതെ പണിയെടുക്കുന്ന ആ ഡോക്ടർ ഉൾപ്പെസമൂഹത്തിന് അങ്ങനെയേ പറയാൻ കഴിയൂ. അതുകൊണ്ട് അടുത്ത തവണ മാസ്ക് ആഭരണമാക്കുമ്പോഴും കൂട്ടുകാരുടെ തോളിൽ കയ്യിട്ടു നടക്കുമ്പോഴും ഒന്നോർത്ത് നോക്കൂ നിങ്ങളുടെ സേഫ്റ്റിക്കായി പരിശ്രമിക്കുന്ന അവരുടെ മുഖങ്ങൾ. പിപിഇ കിറ്റിട്ട് ഒരുതുള്ളി വെള്ളം പോലും കുടിക്കാനാവാതെ, ഒന്ന് ബാത്‌റൂമിൽ പോലും പോവാനാവാതെ വിഷമിക്കുന്നവരെ. 

ഈ കൊറോണക്കാലത്തു ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ജനങ്ങൾക്കും കോവിഡിനും ഇടക്കുള്ള ഒരു ഫിൽറ്റർ ആണ്. ഇത്രയും സമയത്തിനിടയിൽ അവരിലെത്രയോ പേർ രോഗം ബാധിച്ച് മരിച്ചു വീണു. കൊറോണയെക്കുറിച്ചാദ്യം മുന്നറിയിപ്പ് കൊടുത്ത ചൈനീസ് ഡോക്ടർ ലി വെൻലിയാങ്, കൊറോണ ബാധിച്ചവരെ ചികിൽസിക്കാനായി തന്റെ കല്യാണം പോലും മാറ്റിവച്ച് അവസാനം മരണത്തിനു കീഴടങ്ങിയ പെങ് ഹുഅ എന്ന യുവ ചൈനീസ് ഡോക്ടർ, ഇറ്റാലിയൻ ഡോക്ടർ മർസെല്ലോ നതാലിയ, നമ്മുടെ ഡോക്ടർമാരായ ശത്രുഘ്നൻ പഞ്ചവാനി, ജിതേന്ദ്ര നാഥ് പാണ്ഡെ, ഡോക്ടർ സൈമൺ ഹെർക്കുലീസ് അങ്ങനെ ഏത്ര പേർ. പക്ഷേ ഇതൊന്നും ഒരു ഡോക്ടറെയും തളർത്തില്ല. അതാണൊരു ഡോക്ടറുടെ മൈൻഡ് സെറ്റപ്പ്.

 ഈ മൈൻഡ് സെറ്റപ്പും ഈ പ്രഫഷനോടുള്ള സ്നേഹവും എനിക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എനിക്കിപ്പോഴും നല്ല ഓർമയുണ്ട് കണ്ണിൽ കമ്യൂണിസ്റ് പച്ച കുത്തിക്കയറി കോർണിയൽ അബെറേഷൻ ആയി ഞാനാദ്യമായി കാണിച്ച മെഡിക്കൽ കോളജിലെ ഓഫ്‍താൽമോളജിയിലെ ആ സീനിയർ ഡോക്ടർ. അദ്ദേഹമാണ് അഞ്ചു വയസ്സായ എന്റെ മനസ്സിൽ ആദ്യമായി ഒരു ഡോക്ടറുടെ ചിത്രം കോറിയിട്ടത്. അദ്ദേഹമാണെന്റെ ആദ്യ ഗുരു. എന്റെ ഫസ്റ്റ് ഇൻസ്പിറേഷൻ പിന്നീടെത്ര പേർ.. .ഡോ.ശ്രീദേവി, ഡോ. ശേഖരൻ, ഡോ. ആനന്ദമോഹൻ, ഡോ. വെങ്കിടി ഇവരാണെന്റെ മനസ്സിലെ ചിത്രത്തിന് നിറം പകർന്നത്. ഇന്നും ആ ചിത്രത്തിനൊരു മങ്ങലും പറ്റിയിട്ടില്ല. എനിക്കിഷ്ടമാണീ പ്രഫഷൻ എനിക്കുമാത്രമല്ല ഒാരോ ഡോക്ടർക്കും ചില പ്രതീക്ഷകൾ ഇല്ല എന്നല്ല. 

മിക്കവരും തങ്ങളുടെ ഫാമിലിയെ കാണുന്നതിലേറെ സമയം രോഗികളെയാണ് കാണുന്നത്. പലപ്പോഴും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ മാറ്റിവച്ചിട്ടാണവർ നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ നോക്കാനെത്തുന്നത്. ഒരു ഡോക്ടറും തന്റെ രോഗിയുടെ കഷ്ടത ആഗ്രഹിക്കില്ല. അതുകൊണ്ടവരെ ദൈവമായി കാണുകയൊന്നും വേണ്ട. പക്ഷേ അവരർഹിക്കുന്ന ബഹുമാനം കൊടുത്തുകൂടേ. 

ഈ ഡോക്ടേഴ്സ് ഡേയിൽ നിങ്ങൾക്കിഷ്ടമുള്ള അല്ലെങ്കിൽ നിങ്ങളറിയുന്ന ഒരു ഡോക്ടറെയെങ്കിലും ഒന്ന് വിഷ് ചെയ്തു നോക്കൂ. അതാ ഡോക്ടർക്കുണ്ടാക്കുന്ന സന്തോഷവും പോസിറ്റിവിറ്റിയും നിങ്ങൾക്കൂഹിക്കാൻ പോലുമാവില്ല. നിങ്ങളുടെയാ ചെറിയ വാക്കുകൾ മതി ഒരു ഡോക്ടർക്ക് ഒരുപാടുകാലം സന്തോഷത്തോടെ നിങ്ങൾക്കായി ജോലിചെയ്യാൻ. അല്ലെങ്കിലും ‘small changes can make wonders’ എന്നാണല്ലോ. നിങ്ങളുടെയീ ചെറിയ മാറ്റം നിങ്ങളുടെ തന്നെ ഭാവി മാറ്റിയേക്കാം. You cannot change your future. But you can change your habits. And surely your habits will change your future എന്നല്ലേ നമ്മുടെയെല്ലാം പ്രിയങ്കരനായ എപിജെ അബ്ദുൽ കലാം പറഞ്ഞിട്ടുള്ളത്.

English Summary: Small changes can make wonders, Doctors Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com