ADVERTISEMENT

കോവിഡും തുടർന്നുള്ള ലോക്ഡൗണും നിങ്ങളുടെ മനോനിലയെ മാത്രമല്ല ശരീരത്തെയും ബാധിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ലോകമാകെ കൊറോണ ഭീതിയിലായത്തോടെ പല സ്ഥലങ്ങളും ഇപ്പോഴും കടുത്ത ലോക്ഡൗണ്‍ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഈ ലോക്ഡൗണ്‍ കാലം മൂലം വീട്ടില്‍ കൂടുതല്‍ എന്നല്ല മുഴുവന്‍ നേരവും ഇരിക്കാന്‍ നിര്‍ബന്ധിതരാണ്‌ ആളുകള്‍. എന്നാല്‍ ഇതു മൂലം മാനസികശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെപേരും നിലവില്‍ അനുഭവിക്കുന്നുണ്ട്. പെട്ടെന്ന് സമൂഹത്തില്‍ നിന്ന് ഉള്‍വലിഞ്ഞതും ജോലി വീട്ടില്‍ ഇരുന്നു കൊണ്ട് ചെയ്യുന്നതുമെല്ലാം ആളുകളെ ബാധിച്ചു. എന്നാല്‍ ലോക്ഡൗണ്‍ മൂലം ഏതാണ്ട് 50% സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നത്തെ കുറിച്ച് പറയാം. 

അനിയന്ത്രിതമായ ഭാരക്കൂടുതല്‍ ആണ് ഈ ലോക്ഡൗണ്‍ കാലത്ത് 50 % സ്ത്രീകളും അനുഭവിക്കുന്ന പാര്‍ശ്വഫലം. അമേരിക്കയില്‍  WebMD നടത്തിയ ഒരു പോളില്‍ ആണ് ഈ കണക്കുകള്‍ പുറത്തു വന്നത്. ആഹാരത്തിലെ മാറ്റങ്ങള്‍, വ്യായാമം ഇല്ലായ്മ എന്നിവയെല്ലാം ഇതിനു പിന്നിലുണ്ട്. സ്‌ട്രെസ് ലെവല്‍ കൂടുന്നതും മദ്യപാനം എന്നിവയും ഇതില്‍ ഇടം നേടിയ കാരണങ്ങളാണ്. 

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് പെട്ടെന്ന് ഭാരം കൂടുന്നത് എന്നതും എടുത്തു പറയേണ്ടതാണ്. 0.4–  4 കിലോ വരെ ഭാരം കൂടിയതായി ഈ പോളില്‍ പങ്കെടുത്ത 75% ആളുകളും പറയുന്നു.  21% പേര്‍ തങ്ങള്‍ക്ക് പത്തുകിലോ വരെ കൂടിയെന്നും പറയുന്നു.  4% പേര്‍ പറയുന്നത് തങ്ങള്‍ക്ക് പത്തില്‍ കൂടുതല്‍ കിലോ കൂടിയിട്ടുണ്ട് എന്നാണ്. എന്തായാലും ലോക്ഡൗണ്‍ കാലം നീണ്ടു പോകുന്നത് ആരോഗ്യത്തെ ബാധിക്കാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്ന് ഓര്‍ക്കുക.

English Summary: Almost 50 Per Cent Women Are Reporting This Side-Effect Of Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com