ADVERTISEMENT

നമ്മളില്‍ പലര്‍ക്കും കോവിഡ്-19 വാക്‌സിന്‍തന്നെ വേണ്ടി വരില്ലെന്നും ഈ മഹാമാരി സ്വാഭാവികമായി അവസാനിക്കുകയോ, ജലദോഷപ്പനി പോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയോ ചെയ്യുമെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ തിയററ്റിക്കല്‍ എപ്പിഡമോളജി പ്രഫസര്‍ സുനേത്ര ഗുപ്ത. കൊറോണ വൈറസിനെതിരെ ലോക്ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്ന് വാദിച്ച പ്രഫസര്‍ സുനേത്ര ''പ്രഫസര്‍ റീഓപ്പണ്‍'' എന്ന പേരിലാണ് അറിയപ്പെടുന്നത്. 

പ്രായമുള്ളവരോ മറ്റ് രോഗങ്ങളുള്ളവരോ ഒഴിച്ച് ആരോഗ്യമുള്ള സാധാരണക്കാരില്‍ കോവിഡ്19 ജലദോഷപ്പനിയെക്കാൾ പേടിക്കേണ്ട ഒന്നല്ലെന്നും പ്രഫസര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് വാക്‌സിന്‍ വൈകാതെ കണ്ടെത്തുമെന്നും പ്രഫസര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ലോക്ഡൗണ്‍ മഹത്തായതും വിവേകപൂര്‍ണമായതുമായ ആശയമാണെങ്കിലും അതു കൊണ്ടു മാത്രം വൈറസിനെ തടഞ്ഞു നിര്‍ത്താനാകുമെന്ന് കരുതുന്നില്ലെന്നും പ്രഫസര്‍ സുനേത്ര കൂട്ടിച്ചേര്‍ക്കുന്നു. ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കിയ രാജ്യങ്ങളില്‍ പോലും കൊറോണവീണ്ടും തലപൊക്കിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ജനിച്ച പ്രഫസര്‍ സുനേത്ര ഗുപ്ത നോവലിസ്റ്റും സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവും കൂടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com