ADVERTISEMENT

വന്‍ ആശങ്ക ഉയര്‍ത്തി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും സമ്പർക്ക രോഗബാധിതരുടെ എണ്ണവും വർധിക്കുന്നു. ഇന്നലെ 211 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയായിരുന്നു ഇത്. ഇതിനൊപ്പമാണ് 27 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്. 

സമ്പര്‍ക്കവ്യാപനം കൂടുതലും രോഗിയുടെ കുടുംബാംഗങ്ങളിലും മറ്റുമാണ് കാണുന്നത്. ഉറവിടം അറിയാത്ത കേസുകളുണ്ടെങ്കിലും സമൂഹവ്യാപനമെന്ന് പറയാറായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും റിവേഴ്സ് ക്വാറന്റീന്‍ കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 2098 പേര്‍ ‍കോവിഡ് ചികില്‍സയിലുണ്ട്. സുരക്ഷാജീവനക്കാരന് കോവിഡ് സ്ഥിരികരിച്ചതോടെ സെക്രട്ടേറിയറ്റിലും ആശങ്കയുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തും പൊന്നാനിയിലും ഗുരുതരസാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com