ADVERTISEMENT

കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചുണ്ടായ പുതിയ വകഭേദം പഴയതിനേക്കാല്‍ എളുപ്പത്തില്‍ പടരുമെന്ന് ആഗോള പഠനം. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് പടര്‍ന്ന G614  എന്ന ഈ വകഭേദം പക്ഷേ, തീവ്രമായ രോഗം ഉണ്ടാക്കിയേക്കില്ലെന്നും സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും രോഗികളില്‍ നിന്ന് സാംപിളുകളെടുത്ത് ജനിതക സീക്വന്‍സിങ്ങ് നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത  D614  എന്ന പഴയ വൈറസ് വകഭേദത്തേക്കാല്‍ വേഗത്തില്‍ ഇവ മൂക്കിലും സൈനസിലും തൊണ്ടയിലുമൊക്കെ പെരുകും. പഴയതിനേക്കാല്‍ മൂന്നു മുതല്‍ ഒന്‍പത് വരെ മടങ്ങ് രോഗവ്യാപന ശേഷി ഇതിനുള്ളതായും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പില്‍ ഫെബ്രുവരി മാസമാണ് G614 ആദ്യം കണ്ടെത്തിയത്. പഴയ വകഭേദത്തെ പൂര്‍ണമായും മാറ്റി ഇപ്പോഴിത് യൂറോപ്പിലും അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്. 

കൊറോണ രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്നെടുക്കുന്ന സിറത്തിന് G614 വകഭേദത്തെ നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കോശങ്ങളിലേക്ക് കയറാന്‍ വൈറസിനെ സഹായിക്കുന്ന അതിന്റെ പ്രോട്ടീന്‍ മുനകളെയാണ് ജനിതക പരിവര്‍ത്തനം പ്രധാനമായും ബാധിക്കുന്നത്. 

നിലവില്‍ വികസിപ്പിക്കുന്ന പല വാക്‌സിനുകളും ലക്ഷ്യമിടുന്നതും ഈ പ്രോട്ടീന്‍ മുനകളെ തന്നെ. പുതിയ വകഭേദത്തിന്റെ പ്രോട്ടീന്‍ മുനകളിലുണ്ടാകുന്ന മാറ്റം വാക്‌സിനുകളുടെ പ്രയോഗത്തെ കൂടുതല്‍ കാര്യക്ഷമമാക്കുമോ എന്നാണ് ഗവേഷകര്‍ ആകംഷയോടെ ഉറ്റുനോക്കുന്നത്.

സമാനമായ മറ്റ് ജനിതക പരിവര്‍ത്തനങ്ങള്‍ കൊറോണ വൈറസിന് സംഭവിക്കുന്നുണ്ടോ എന്ന കാര്യത്തിലും പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മറ്റൊരു പരിവര്‍ത്തനം നടന്നാല്‍ അപ്പോഴും രോഗ തീവ്രത ഈ നിലയില്‍ തന്നെയാകുമോ എന്ന് പറയാനാകില്ലെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

English Summary: New version of Coronavirus spreads faster, but doesn't make people sicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com