ADVERTISEMENT

ഇത് കേരളത്തിന് അഭിമാന നിമിഷം. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് 105 വയസ്സുകാരി കോവിഡ് മുക്തയായത്. കൊല്ലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചല്‍ സ്വദേശിനിയായ ആസ്മ ബീവി കഴിഞ്ഞ ദിവസം സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. 

സംസ്ഥാനത്തിലെതന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണിവര്‍. 65 വയസ്സിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസ്സുകാരിയെ രക്ഷിക്കാനായത് കോവിഡിനെതിരായ മൂന്നാംഘട്ട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജ്ജം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു.

ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് പനിയും ചുമയും ഉള്‍പ്പെടയുള്ള ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. രോഗത്തിന്റെ പിടിയിലായിട്ടും ഇവര്‍ കാണിച്ച അസാമാന്യ ധൈര്യം നാം മാതൃകയാക്കേണ്ടതാണ്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പൽ, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ തുടങ്ങി എല്ലാവര്‍ക്കും ആരോഗ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

English Summary: 105 year old covid survivor

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com