ADVERTISEMENT

ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ മരിക്കുന്നത് എന്തു കാരണം കൊണ്ടാണെന്ന് അറിയുമോ? ഒന്ന് ഹൃദ്രോഗം. രണ്ട് കാന്‍സര്‍. ഓരോ വര്‍ഷവും അമേരിക്കയിലുണ്ടാകുന്ന മരണത്തിന്റെ പകുതിയും ഈ രണ്ട് രോഗങ്ങള്‍ മൂലമാണ്. എന്നാല്‍ ഈ പട്ടികയിലേക്ക് ഇത്തവണ കോവിഡ്19 കൂടി കടന്നു വരുമെന്നും അമേരിക്കക്കാരുടെ മരണത്തിന്റെ ആദ്യ 10 കാരണങ്ങളിലൊന്നില്‍ കോവിഡ് ഇടം പിടിക്കുമെന്നും സ്ഥിതിവിവരശാസ്ത്ര വിദഗ്ധര്‍ പറയുന്നു. 

ഓരോ വര്‍ഷത്തെയും മരണ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ ഡേറ്റ തയാറാക്കുന്നത്. 2018 ലെ ഡേറ്റ അനുസരിച്ച് 655381 പേരാണ് ഹൃദ്രോഗം മൂലം അമേരിക്കയില്‍ വര്‍ഷം മരിച്ചത്. കാന്‍സര്‍ മൂലം മരിച്ചത് 599274 പേരാണ്. മനപൂര്‍വമല്ലാതെ സംഭവിച്ച പരുക്ക് (167127 പേർ), ക്രോണിക് ലോവര്‍ റെസ്പിറേറ്ററി ഡിസീസ് (1,59,486), പക്ഷാഘാതം (1,47,810), അല്‍സ്ഹൈമേഴ്‌സ് രോഗം (122019), പ്രമേഹം (84946), ഫ്‌ളൂ & ന്യുമോണിയ (59,120), നെഫ്രിറ്റിസ് (51,386), ആത്മഹത്യ (48,344) എന്നിങ്ങനെയായിരുന്നു ആദ്യ പത്തിലുള്ള മറ്റ് കാരണങ്ങള്‍.

നാളിതു വരെ കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരണമടഞ്ഞത് 1,44,000 ല്‍ അധികം പേരാണ്. സ്ഥിതിഗതികള്‍ ഇങ്ങനെ തുടര്‍ന്നാല്‍ പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് കോവിഡ് 19 എത്തുമോ എന്നാണ് അമേരിക്കക്കാരുടെ ആശങ്ക. 

English Summary: Covid-19 "will end up as a Top 10 leading cause of death" in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com