sections
MORE

മഴക്കാലത്തെ കോവിഡ്; വെള്ളത്തിൽ ചവിട്ടിയാൽ കോവിഡ് പകരുമോ, അറിയേണ്ടത്

corona-virus
SHARE

കോവിഡിനൊപ്പം മഴയും വെള്ളക്കെട്ടും ദുതിതാശ്വാസ ക്യാംപുകളുമെല്ലാം കൂടിയായപ്പോൾ ജനങ്ങളുടെ ആശങ്ക വീണ്ടും വർധിക്കുന്നു. കൊറോണ വൈറസിനെക്കുറിച്ച് അധികം അറിവ് ഇല്ലാത്തതും കോവിഡിന് വാക്സിൻ ലഭ്യമല്ലാത്തതുമാണ് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ വെള്ളക്കെട്ടുകളും പതിവായി. റോഡിലിറങ്ങേണ്ട സാഹചര്യം വന്നാൽ ഈ  വെള്ളത്തിൽ‍ ചവിട്ടാതെ നിവൃത്തിയില്ലെന്ന അവസ്ഥയും. ഇതുവഴി കോവിഡ് പകരുമോ എന്ന സംശയവുമുണ്ട്.

എന്നാൽ ഭയക്കേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്ന് കോട്ടയം മെഡിക്കൽ കോളജിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. സജി മനോരമ ഓൺലൈനോടു പറഞ്ഞു. വെള്ളത്തിലൂടെ കോവിഡ് പകരില്ല. രോഗിയായ ഒരാൾ ഈ വെള്ളത്തിൽ തുപ്പിയാൽ അതിൽ മറ്റൊരാൾ ചവിട്ടുകയോ കാലിലുള്ള മുറിവിലൂടെ രോഗാണു ശരീരത്തിൽ കയറുകയോ ചെയ്യില്ല. ഇനി ആ വെള്ളം കൈയിലെടുത്ത് മുഖം കഴുകുകയോ വായിലൊഴിക്കുകയോ വെള്ളത്തിൽ തൊട്ടശേഷം മൂക്കിലോ മുഖത്തോ സ്പർശിച്ചാൽ രോഗം പകരാം. അങ്ങനെയൊരു കാര്യം ആരും ചെയ്യാറില്ലാത്തതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഭയക്കേണ്ടതില്ല.

പുറത്തിറങ്ങുമ്പോൾ നാം കാണിക്കുന്ന ജാഗ്രതതന്നെ തുടർന്നാൽ മതി. കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, മാസ്കുകൾ ഉപയോഗിക്കുക, മാസ്ക് നനഞ്ഞാൽ അപ്പോൾത്തന്നെ മാറ്റി അടുത്തത് ഉപയോഗിക്കുക. ഏറ്റവും പ്രധാനം കൈകൾ തന്നെയാണ്. രോഗാണുക്കളെ സ്പർശിച്ച കൈകൾ കൊണ്ട് മുഖത്തു തൊടുമ്പോളാണ് വൈറസ് ഉള്ളിലെത്തുന്നത്. അതിനാലാണ് കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും സാനിറ്റൈസറുകൾ ഉപയോഗിക്കുകയും ചെയ്യണമെന്നു പറയുന്നത്.

English Summary: COVID in rainy season

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA