സാനിറ്റൈസറിന്റെ വിൽപനയ്ക്കും സംഭരണത്തിനും ഡ്രഗ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരമുള്ള ലൈസൻസ് വേണമെന്ന ഉപാധിയിൽ കേന്ദ്രം ഇളവു വരുത്തിയെങ്കിലും നിർമാണത്തിന് ലൈസൻസ് നിർബന്ധമാണെന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർ വ്യക്തമാക്കി.
നിർമാണ യൂണിറ്റുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർക്കു ഗുണമേൻമാ പരിശോധന നടത്താം.
കോവിഡിനെ തുടർന്ന് സംസ്ഥാനത്ത് അറുപതോളം പുതിയ യൂണിറ്റുകൾക്കാണ് സാനിറ്റൈസർ നിർമാണത്തിനുള്ള ലൈസൻസ് ഡ്രഗ് കൺട്രോളർ നൽകിയിട്ടുള്ളത്.
English Summary: Hand sanitizer licence