ADVERTISEMENT

കൊറോണ വൈറസിനെ തുരത്താനുള്ള വാക്‌സിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ലോകം. 180ലധികം കോവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതില്‍ തന്നെ 26 വാക്‌സിനുകള്‍ മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലുമെത്തി. ഓക്‌സ്ഫഡ്-ആസ്ട്രസെനക, ചൈനീസ് കമ്പനികളായ സിനോഫാം, സിനോവാക്, അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ എന്നിവയുടെ വാക്‌സിനുകളാകട്ടെ മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. 

എന്നാല്‍ ലോകജനസംഖ്യയുടെ ബാഹുല്യം പരിഗണിക്കുമ്പോള്‍ നമുക്ക് ഒന്നിലധികം മികച്ച വാക്‌സിനുകള്‍ കോവിഡിനെ നേരിടാന്‍ ആവശ്യമാണെന്ന് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക് ഷ്യസ് ഡിസീസസ് മേധാവി ഡോ. ആന്റണി ഫൗസി പറയുന്നു. 780 കോടിയിലധികം വരുന്ന ലോക ജനസംഖ്യയെ ഒന്നാകെ സുരക്ഷിതരാക്കാന്‍ ഒരു വാക്‌സിന്റെ ഉത്പാദനം കൊണ്ട് സാധിച്ചേക്കില്ല എന്നും ഫൗസി ചൂണ്ടിക്കാണിക്കുന്നു. ഇതിന് ലോകമെമ്പാടുമുള്ള വാക്‌സിന്‍ ഉത്പാദകരുടെ സഹകരണം കൂടിയേ തീരൂ. 

213 രാജ്യങ്ങളിലെ 17,754,183 പേരെ ബാധിച്ച കോവിഡ് ഏഴു ലക്ഷത്തോളം പേരുടെ മരണത്തിനും ഇതിനകം കാരണമായിട്ടുണ്ട്. ഈ സംഖ്യയാകട്ടെ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. വെറും ഏഴു മാസം കൊണ്ടാണ് ഇത്രയും വിനാശം വിതയ്ക്കാന്‍ വൈറസിന് സാധിച്ചത്. 

ഈ സാഹചര്യം പരിഗണിച്ച് റെക്കോര്‍ഡ് വേഗത്തിലാണ് പല രാജ്യങ്ങളിലും വാക്‌സിന്‍ വികസനം നടക്കുന്നത്. ചരിത്രപരമായി നോക്കിയാല്‍ ഒരു വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശരാശരി സമയം 10 വര്‍ഷമാണെന്നിരിക്കേ, കോവിഡ് വാക്‌സിനുകള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. 

English Summary: Need more than one perfect vaccine to combat the coronavirus

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com