ADVERTISEMENT

വെള്ളത്തിന്  എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം. തിളയ്ക്കുന്ന വെള്ളത്തിന്‌ സാർസ് കോവ് 2 വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്നോളജി വെക്റ്റർ നടത്തിയ പഠനം പറയുന്നു. 24 മണിക്കൂർ കൊണ്ട് റൂം ടെംപറേച്ചറിൽ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും. 

ചില സാഹചര്യങ്ങളിൽ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാൽ ശുദ്ധ ജലത്തിലോ കടൽ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്ന് പഠനം പറയുന്നു. സ്റ്റൈൻലെസ് സ്റ്റീൽ, ലിനോലിയം, ഗ്ലാസ്‌, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളിൽ വൈറസ് 48 മണിക്കൂർ വരെ ആക്റ്റീവ് ആയിരിക്കും. 

വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശക ങ്ങളും സാർസ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 % ഗാഢത യുള്ള ethyl ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോളിന്  അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം  വൈറസ് കണികകളെ കൊല്ലാൻ സാധിക്കും. വൈറസ് നശിക്കാൻ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്. 

ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക്  വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാൻ സാധിക്കും എന്നും പഠനത്തിൽ കണ്ടു. 

ഇതിനിടെ, ഓഗസ്റ്റ് പകുതിയോടെ റഷ്യ ഒരു കൊറോണ വൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ്‌ ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട്‌ ചെയ്തത്. 

English Summary: Water at boiling temperature can completely destroy coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com