ADVERTISEMENT

വര്‍ക്ക് ഫ്രം ഹോം എന്നത് ഇപ്പോൾ സാധാരണ ആയിരിക്കുന്നു. കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയത് . ഓഫിസിലിരുന്ന് ജോലി ചെയ്യുന്നതിനെക്കാൾ അധികം സമയം വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരാറുണ്ട്. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ  ജോലി സമ്മർദവും കൂടും. വീട്ടിലെ അന്തരീക്ഷം നമ്മളെ കൂടുതൽ നിഷ്ക്രിയരാക്കുകയും ചെയ്യും. മാത്രമല്ല വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ ബാത്ത്റൂമിൽ പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ മാത്രമാകും ഇരുന്നിടത്തു നിന്ന് ഒന്നെഴുനേൽക്കുന്നത്. നിങ്ങളും ഇങ്ങനെ ആണെങ്കിൽ ഇതു വായിക്കാതെ പോകരുത്.

ദീര്‍ഘനേരം ഇരിക്കുന്നതും അലസമായ ജീവിത ശൈലി പിന്തുടരുന്നതും കാൻസർ സാധ്യത വർധിപ്പിക്കുന്നതായി ജാമാ ഓങ്കോളജി എന്ന ജേണലിൽ പ്രസിധീകരിച്ച പഠനം പറയുന്നു. ജീവിത ശൈലിയിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തിയാൽ കാൻസർ മരണത്തിൽ നിന്നു രക്ഷപ്പെടാനാകും എന്നു പഠനം നിർദേശിക്കുന്നു.

ദിവസവും ശാരീരിക പ്രവർത്തനത്തങ്ങളിൽ ഏര്‍പ്പെടണം. ദിവസവും അരമണിക്കൂർ  നടക്കുന്നതുകൊണ്ടുമാത്രം  കാന്‍സർ സാധ്യത 31 ശതമാനം കുറയ്ക്കാനാകും. കുറച്ചു സമയം ഇരിക്കുകയും കൂടുതൽ സമയം നടക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ടെക്സസ് സർവകയലാശാലയിലെ പ്രൊഫസറും പഠനത്തിനു  നേതൃത്വം നല്‍കിയ ആളുമായ ഡോ. സൂസൻ ഗിൽക്രിസ്റ്റ് പറയുന്നു.

മു‍ന്‍പത്തെക്കാളധികം ജോലിഭാരം ഇപ്പോഴുണ്ട്. ദീര്‍ഘനേരം വർക്കൗട്ട് ചെയ്യാനൊന്നും സമയമില്ലെങ്കില്‍ ജോലി തീർത്തശേഷം അരമണിക്കൂര്‍ നടത്തമാകാം. ജോലി തീർത്ത് സമയം  വൈകി പുറത്തുപോകാൻ കഴിയാതെ വന്നാൽ വീടിനു ചുറ്റുമോ വീടിനുള്ളിലോ എങ്കിലും അല്പം നടക്കാൻ ശ്രമിക്കുക.

നടക്കാൻ എളുപ്പമാർഗമിതാ   

ഔദ്യോഗിക ഫോൺകോളുകൾ വരുമ്പോൾ ഒരിടത്തുതന്നെ ഇരിക്കാതെ നടക്കാൻ ശ്രമിക്കുക. ഫോണില്‍ സംസാരിച്ചുകൊണ്ട് പടികൾ കയറുകയും ഇറങ്ങുകയുമാവാം. വെള്ളം കുടിക്കാൻ എഴുനേൽക്കുമ്പ‍ോഴോ ബാത്ത് റൂമിൽ പോകാൻ എഴുനേല്‍ക്കമ്പോഴോ പടികൾ കയറിയിറങ്ങാം. പഠനത്തിനായി ഒരാഴ്ചയിലധികം എണ്ണായിരത്തോളം പേരുടെ ചലനങ്ങള്‍ രേഖപ്പെടുത്തി. നിഷ്ക്രിയരായ ആളുകളിൽ 82 ശതമാനവും കാൻസർ ബാധിച്ച് മരണമട‍ഞ്ഞതായി കണ്ടു. മണിക്കൂറൂകളോളം  ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം നടത്തം പോലെ ലളിതമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർെപ്പട്ടാൽ അവർക്ക് കാൻസർ സാധ്യത 8 ശതമാനം കുറയും.

English Summary: Sitting continuously for long hours can increase the risk of cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com