ADVERTISEMENT

കോവിഡ് രോഗമുക്തരില്‍ മുടികൊഴിച്ചില്‍ വ്യാപകമായി കാണുന്നതായി സര്‍വേ റിപ്പോര്‍ട്ട്. സര്‍വൈവര്‍ കോര്‍പ് ഫെയ്സ്ബുക് ഗ്രൂപ്പ് 1500 ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കോവിഡ് മുക്തരും മുടികൊഴിച്ചില്‍ പ്രശ്‌നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. 

ടെലോജന്‍ എഫ്‌ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്‌ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്. 

എന്താണ് ടെലോജെന്‍ എഫ്‌ളുവിയം

മുടിക്ക് ഒരു വളര്‍ച്ചാ ഘട്ടവും ഒരു വിശ്രമ ഘട്ടവുമുണ്ട്. ഏതൊരു സമയത്തും 90 ശതമാനം മുടികളും വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലായിരിക്കും. എന്നാല്‍ ശരീരം എന്തെങ്കിലും ഒരു സമ്മര്‍ദ ഘട്ടത്തിലെത്തിയാല്‍ അത് സംരക്ഷണ മോഡിലേക്ക് മാറും. മുടിയുടെ വളര്‍ച്ചാ ചക്രത്തില്‍ മാറ്റം വരികയും കൂടുതല്‍ മുടിയിഴകള്‍ വിശ്രമ ഘട്ടത്തിലേക്ക് മാറുകയും ചെയ്യും. ഇത് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും. സൗന്ദര്യശാസ്ത്രപരമായി നോക്കിയാല്‍ മുടി പ്രധാനപ്പെട്ടതായി തോന്നുമെങ്കിലും നിയോ മറ്റ് പ്രശ്‌നങ്ങളോ ഒക്കെ ഉണ്ടാകുമ്പോള്‍ ശരീരം മുടിയെ ശ്രദ്ധിക്കാറില്ലെന്ന് ചര്‍മരോഗ വിദഗ്ധര്‍ പറയുന്നു. 

എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം പഴയ മട്ടിലെത്തുന്നതോടെ പോയ മുടികള്‍ തിരിച്ചെത്തുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. 

English Summary: COVID-19 can trigger hair loss in survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com