ADVERTISEMENT

മലയാളിയുടെ വെൽനസ് വ്യവസായ സംരംഭത്തിന് താരപ്പൊലിമ പകര്‍ന്ന് ബോളിവുഡ് താരം സുനില്‍ഷെട്ടി. പാരമ്പര്യ രോഗങ്ങളെ നേരിടാനുള്ള, ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പദ്ധതികളിലാണ് താരത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്.

പ്രുഖ മലയാളി നിക്ഷേപകനും വെല്‍നസ് വിദഗ്ധനും മോട്ടിവേഷണല്‍ പരിശീലനത്തിലൂടെ ശ്രദ്ധേയനുമായ സജീവ് നായരുടെ നേതൃത്വത്തിലുള്ള   ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ വീറൂട്ട്‌സ് വെല്‍നസ് സൊല്യൂഷന്‍സ് പ്രെവറ്റ്  ലിമിറ്റഡ് എന്ന സംരംഭത്തിലാണ് സുനില്‍ ഷെട്ടി നിക്ഷേപം നടത്തിയിരിക്കുന്നത്. 100 കോടി മൂല്യമുള്ളതാണ് കമ്പനി. എന്നാല്‍ എത്ര രൂപയാണ് സുനില്‍ ഷെട്ടി മുതല്‍ മുടക്കിയിരിക്കുന്നത് എന്ന്  വ്യക്തമാക്കിയിട്ടില്ല. ആദ്യമായിട്ടാണ് ഒരു ബോളിവുഡ് താരം കേരളം ആസ്ഥനമായ  സ്റ്റാര്‍ട്ടപ്പില്‍ ഓഹരി പങ്കാളി ആകുന്നത്. ഇനി വീറൂട്‌സിന്റെ ബ്രാന്‍ഡ് അംബാസഡറും സുനില്‍ ഷെട്ടി ആയിരിക്കും. 

വ്യക്തിഗത ലൈഫ് സ്റ്റൈല്‍ മാനേജ്‌മെന്റിന് പ്രത്യേക ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വീറൂട്‌സ്. സജീവ് നായര്‍ വികസിപ്പിച്ചെടുത്ത എപ്പിജെനറ്റിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ എന്ന ആശയത്തെ ആധാരമാക്കിയാണ്  വീറൂട്‌സ് പ്രവര്‍ത്തിക്കുന്നത്. ക്രിയാത്മകതയും ആരോഗ്യ പരിപാലനവും ശീലമാക്കിയ വ്യക്തികള്‍ക്കായി വിശ്വോത്തര നിലവാരം പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഒരാള്‍ക്ക് ജനിതകമായി വരാനിടയുള്ള രോഗങ്ങള്‍ കണ്ടെത്താനും അതിന് പ്രതിരോധ മാര്‍ഗങ്ങള്‍ പ്രാവർത്തികമാക്കാനുമുള്ള വീജെനോമിക്‌സ് ജനിതകപരിശോധനയാണ് വീറൂട്‌സ് ലഭ്യമാക്കുന്നത്.  വീജെനോം ടെസ്റ്റിലൂടെ വ്യക്തിഗത ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍  പ്ലാന്‍ തയ്യാറാക്കുകയും അതനുസരിച്ച് ഓരോരുത്തരുടേയും ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയുമാണ് വീറൂട്‌സ് ചെയ്യുന്നത്. നിര്‍മ്മിത ബുദ്ധി, റോബോടിക്‌സ്  എന്നിവയുടെ സഹായത്തോടെ എപ്‌ലിമോ എന്ന പേരില്‍ ലൈഫ്‌സ്റ്റൈല്‍ മോഡിഫിക്കേഷന്‍ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

vieroots-sanjeev-nair
സജീവ് നായര്‍

എപ്പിജെനിക് ലൈഫ് സ്റ്റൈല്‍ മോഡിഫിക്കേഷന്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. വീജെനോം ടെസ്റ്റ്, എപ്‌ലിമോ എന്ന ആപ്പ്, വിപുലമായ വ്യക്തിഗത ലൈഫ് സ്റ്റൈല്‍ പ്ലാന്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാരമ്പര്യമായി ഒരു വ്യക്തിക്ക്  പൂര്‍വ്വികരില്‍ നിന്ന് ലഭിക്കാവുന്ന രോഗങ്ങളുടെ എല്ലാ വിവരങ്ങളും വീറൂട്‌സിന്റെ ടെസ്റ്റിലൂടെ ഒരാള്‍ക്ക് ലഭിക്കും. ഇരുനൂറിലധികം വ്യത്യസ്ത ആരോഗ്യ മാനദണ്ഡങ്ങളെ വിശകലനം ചെയ്തതിന് ശേഷമാണ്  ഈ ആപ്പ് അധിഷ്ഠിത സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഈ ത്രിതല സംവിധാനം ജീവിത നിലവാരം ഉയര്‍ത്താനും മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കാനും പ്രാപ്തി നല്‍കുന്നതായി സജീവ് നായര്‍ ചൂണ്ടിക്കാട്ടുന്നു. മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനവും സജീവ് നായരുടെ വെല്‍നസുമായി ബന്ധപ്പെട്ട നൂതന ചിന്താധാരകളുമാണ് തന്നെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യരെ സ്വപ്‌നം കാണുന്ന സംരംഭമാണ് വീറൂട്‌സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നേരത്തേയും ലൈഫ് സ്റ്റൈല്‍ സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയതിലൂടെ ശ്രദ്ധേയനാണ് സുനില്‍ ഷെട്ടി. സുനില്‍ഷെട്ടിയെ വീറൂട്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് സജീവ് നായര്‍ പറഞ്ഞു. ആരോഗ്യപരമായ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന ഇക്കാലത്ത് വിപുലമായ സാധ്യതകളാണ് ഈ സംരംഭത്തിന് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യത്തെ വെല്‍നസ് മേഖല വളര്‍ച്ചയുടെ പാതയിലാണ്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഇന്ത്യന്‍ ജനത ഇപ്പോള്‍, സാങ്കേതിക വിദ്യയിലൂന്നിയുള്ള, പാരമ്പര്യേതര ചികിത്സാ രീതികളോട് കൂടുതല്‍ പ്രതിപത്തി കാട്ടുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

English Summary : Actor Suniel Shetty invests in Vieroots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com