ലക്ഷണങ്ങൾ തിരിച്ചറിയൂ; ആത്മഹത്യയിൽ നിന്നു ജീവനുകൾ തിരിച്ചു പിടിക്കൂ

Mail This Article
ആത്മഹത്യ ചെയ്യുന്നവരിൽ 90 ശതമാനവും ലക്ഷണങ്ങൾ മുൻകൂട്ടി പ്രകടിപ്പിക്കുമെന്ന് മാനസികരോഗ വിദഗ്ധൻ ഡോ.സി.ജെ.ജോൺ. ഇവ തിരിച്ചറിഞ്ഞാൽ പിന്തിരിപ്പിക്കാനുമാവും.
ചില സൂചനകൾ
പൊടുന്നനെയുള്ള ഉൾവലിയൽ, പ്രസരിപ്പ്, ഉത്സാഹം നഷ്ടപ്പെടൽ.
പെട്ടെന്നുള്ള വൈകാരിക വിക്ഷോഭം, മൗനം, നിരാശാബോധം
വസ്ത്രധാരണം, ഭക്ഷണം എന്നിവയിലെ ശ്രദ്ധക്കുറവ്
ഉറക്കക്കുറവ്
ശീലങ്ങളിൽ പൊടുന്നനെ മാറ്റം
ചെറുപ്പക്കാരുടെ അപകടകരമായ പെരുമാറ്റം
ജീവിതത്തോട് കൊതിയില്ലെന്ന രീതിയിലുള്ള സംസാരം, പ്രത്യാശയില്ലായ്മ
സമൂഹമാധ്യമങ്ങളിലെ നൈരാശ്യം കലർന്ന പോസ്റ്റുകൾ
ജീവിതത്തിലെ കടപ്പാടുകൾ തീർക്കാൻ വേണ്ടിയുള്ള വ്യഗ്രത
ദീർഘകാല രോഗങ്ങൾ മൂലമുണ്ടാകുന്ന പ്രതീക്ഷയില്ലായ്മ
കോവിഡ്, പ്രണയനൈരാശ്യം, സാമ്പത്തിക പ്രതിസന്ധി, പ്രിയപ്പെട്ടവരുടെ മരണം
പ്രതിവിധികൾ
സുഹൃത്തുക്കളും ബന്ധുക്കളും സംസാരിക്കുക, പ്രശ്നങ്ങളെ അറിയുക.
വ്യക്തിയെ പൂർണമായി, ക്ഷമയോടെ കേൾക്കാൻ തയാറാകണം.
രോഗമായി മാറിയിട്ടുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം.
നീണ്ട വിഷാദം, ജീവിതത്തിൽ താൽപര്യക്കുറവ് എന്നിവ രോഗലക്ഷണം.
English Summary : Suicide Prevention day