ADVERTISEMENT

കോവിഡ് 19 വ്യാപനം ശക്തമായി തുടരുന്നതോടെ മരുന്നു വിപണിയിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നുകളുടെ വിൽപനയിൽ കുതിച്ചുകയറ്റം. 

വൈറ്റമിൻ ഗുളികകളുടെ വിൽപന ഓഗസ്റ്റിൽ ജൂലൈയിലെക്കാൾ 6.2% ഉയർന്നു. വൈറ്റമിൻ സി അടങ്ങിയ നൂറോളം പുതിയ മരുന്നുകളും വിപണിയിലെത്തി. സിപ്ല, സൈഡസ് അടക്കമുള്ള കമ്പനികള്‍ മത്സരരംഗത്തുണ്ട്. വൈറ്റമിൻ സി – സിങ്ക് സംയുക്ത മരുന്നുകൾക്കാണ് ഏറെ ഡിമാൻഡ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഓവർ ദ് കൗണ്ടർ (ഒടിസി) ആയി ഈ മരുന്നു ലഭിക്കുമെന്നതും വിൽപനയ്ക്കു കുതിപ്പേകി. 

ആവി കൊള്ളാനുള്ള ടാബ്‍‌ലറ്റുകളുടെ വിൽപനയും വർധിച്ചു. 

എന്നാൽ, മറ്റു മരുന്നുകളുടെ വിൽപനയിൽ ഇടിവു തുടരുകയാണ്. അലർജിക്കുള്ള മരുന്നുകളുടെ വിൽപനയ്ക്കാണ് ഏറ്റവും വലിയ ഇടിവു നേരിട്ടത്. 9.8 ശതമാനത്തോളം വിൽപന കുറഞ്ഞു. പ്രമേഹം, ഉദരരോഗങ്ങൾ തുടങ്ങിയ മരുന്നുകളുടെ വിൽപനയും ഇടിഞ്ഞു.

ഹൃദ്രോഗത്തിനുള്ള മരുന്നുകളുടെ വിൽപന ജൂലൈയിൽ 13.1 % വളർച്ച നേടിയപ്പോൾ ഓഗസ്റ്റിലത് 11.5% ആയി.

ഓൾ ഇന്ത്യൻ ഒറിജിൻ കെമിസ്റ്റ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സിനു കീഴിലുള്ള ഗവേഷണ വിഭാഗമാണു റിപ്പോർട്ട് പുറത്തുവിട്ടത്. 

ആയുർവേദ മരുന്നുകളുടെ വിഭാഗത്തിലും പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്നുകൾക്ക് ആവശ്യക്കാരേറി. 

English Summary: COVID- 19 medication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com