തലവേദന, ആശയക്കുഴപ്പം, ഉന്മാദാവസ്ഥ: കോവിഡ് തലച്ചോറിനെ ബാധിക്കുന്നതിങ്ങനെ

corona-virus-covid
SHARE

കൊറോണ വൈറസ് ബാധിക്കുന്നവരില്‍ പകുതി പേര്‍ക്കെങ്കിലും നാഡീവ്യൂഹസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്ന് പഠനങ്ങള്‍. തലവേദന, ആശയക്കുഴപ്പം, ഉന്മാദാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് തലച്ചോറിനെ ആക്രമിക്കുന്നതിന്റെ ഫലമായിട്ടുണ്ടാകുന്നതാകാമെന്ന് യേല്‍ സര്‍വകലാശാലയില്‍ നടന്ന പഠനങ്ങല്‍ പറയുന്നു. 

കൊറോണ വൈറസ് തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുമെന്നും തലച്ചോറില്‍ പെരുകുമെന്നും പുതിയ പഠനങ്ങള്‍ തെളിവു നിരത്തുന്നു. സമീപത്തുള്ള ഓക്‌സിജനെ വലിച്ചെടുക്കുന്ന വൈറസ് ചുറ്റുമുള്ള കോശങ്ങളും നശിക്കാന്‍ ഇടയാക്കുമെന്നും ഗവേഷണറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

വൈറസ് എങ്ങനെയാണ് തലച്ചോറില്‍ എത്തിച്ചേരുന്നതെന്നോ ഈ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നതെന്നോ അറിവായിട്ടില്ല. ഇത്തരത്തിലുള്ള അണുബാധ അപൂര്‍വമാണെന്നും ജനിതക കാരണങ്ങള്‍ കൊണ്ട് ചിലര്‍ക്ക് ഇത് പിടിപെടാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ന്യൂറോണുകള്‍ക്കിടയിലുള്ള കണക്‌ഷനുകളായ സിനാപ്‌സുകളുടെ എണ്ണം കൊറോണ വൈറസ് കുറയ്ക്കുമെന്നും പഠനം പറയുന്നു. കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ2 റിസപ്റ്ററുകള്‍ ശ്വാസകോശത്തിലെ പോലെ തലച്ചോറില്‍ അധികമില്ലാത്തതിനാല്‍ കോവിഡ് ആക്രമണത്തില്‍ നിന്ന് തലച്ചോര്‍ രക്ഷപ്പെടുമെന്നായിരുന്നു മുന്‍ധാരണ. 

എന്നാല്‍ പുതിയ പഠനത്തില്‍ യേല്‍ സര്‍വകലാശാലയിലെ ഇമ്മ്യൂണോളജിസ്റ്റ് അകികോ ഇവാസാകിയും  സംഘവും നിരത്തുന്ന തെളിവുകള്‍ ഈ ധാരണകളെ തകിടം മറിക്കുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്നതിനേക്കാൾ മാരകമാകും കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കാന്‍ തുടങ്ങിയാലെന്ന് പഠനം സൂചന നല്‍കുന്നു. 

English Summary: Headaches, confusion and delirium with COVID-19: How SARS-CoV-2 attacks the brain

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA