വെളുത്ത അരി പ്രമേഹസാധ്യത കൂട്ടുമോ?

white-rice
SHARE

വെളുത്ത അരി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. ശരീരഭാരം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും വെളുത്ത അരിയുടെ ഉപയോഗം കാരണമാകും. 21 രാജ്യങ്ങളിലെ 1,30,000 പേരിൽ കഴിഞ്ഞ പത്തുവർഷത്തിലധികമായി നടന്ന ഒരു പഠനത്തിന്റെ ഫലം പറയുന്നത് വെളുത്ത അരി ഉപയോഗിക്കുന്നവർക്ക് അത്ര ഗുണകരമല്ലെന്നാണ്.

വെളുത്ത അരിയുടെ ഉപയോഗം പ്രമേഹ സാധ്യത വളരെയധികം കൂട്ടുന്നു എന്ന് പഠനത്തിൽ കണ്ടു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലാണ് അപകടസാധ്യത കൂടുതൽ എന്നും പഠനത്തിൽ കണ്ടു.

ചൈന, ബ്രസീൽ, ഇന്ത്യ, തെക്ക് - വടക്കൻ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളി ഗവേഷകരുമായി സഹകരിച്ചു കാനഡയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വെളുത്ത അരി പ്രോസസ്സ് ചെയ്യപ്പെടുമ്പോൾ അവയിലെ പോഷകങ്ങളായ ജീവകം ബി ഉൾപ്പെടെയുള്ളവ നീക്കം ചെയ്യപ്പെടുന്നു. കൂടാതെ ഇതിന്റെ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂട്ടുന്നു. 

കൂടുതൽ വെളുത്ത അരി കഴിക്കുന്നത് പ്രമേഹ സാധ്യത 11 ശതമാനം കൂട്ടുമെന്ന് 2012 ൽ നടത്തിയ ഒരു പഠനത്തിലും കണ്ടിരുന്നു. പഠനം നടത്തിയ രാജ്യങ്ങളെ ആശ്രയിച്ച്, കണ്ടെത്തലുകളിലും മാറ്റം വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ തടസ്സം മറികടക്കാൻ 21 രാജ്യങ്ങളെ ഈ പഠനത്തിൽ ഉൾപ്പെടുത്തി. 

ജീവിതശൈലി, ജീവശാസ്ത്രപരമായ കാരണങ്ങൾ ഇവ മൂലം ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾ പാരമ്പര്യമായി പ്രമേഹ സാധ്യത കൂടുതൽ ഉള്ളവരാണെന്നു കണ്ടു. 

പഠനത്തിൽ കണ്ടത് 

35 മുതൽ 70 വരെ വയസ്സ് പ്രായമുള്ള 1,32,372 പേരിൽ 6129 പേർക്ക് ഒമ്പതര വർഷം കൊണ്ട് പ്രമേഹം ബാധിച്ചതായി കണ്ടു. ഇവരിൽ വെളുത്ത അരിയുടെ ശരാശരി ഉപയോഗം 128 മി. ഗ്രാം ആയിരുന്നു.

വെളുത്ത അരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് തെക്കനേഷ്യയിലാണെന്നു കണ്ടു. ഒരു ദിവസം ശരാശരി 630 ഗ്രാം. തെക്കുകിഴക്കനേഷ്യയിൽ ഇത് 238 ഗ്രാമും ചൈനയിൽ 200 ഗ്രാമും ആണ്. 

അരിയുടെ ഉപയോഗം കൂടുന്തോറും നാരുകൾ, പാലുല്പന്നങ്ങൾ, ഇറച്ചി തുടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയുന്നതായി കണ്ടു. 

വെളുത്ത അരി പ്രധാന ഭക്ഷണമായ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാൽ ചൈനയിൽ വെളുത്ത അരിയുടെ ഉപയോഗവും പ്രമേഹവുമായി ബന്ധമൊന്നും കണ്ടില്ല. ഇതിനു കാരണം അവരുടെ ജീവിതശൈലിയാകാം . ചൈനക്കാർ ഉപയോഗിക്കുന്ന അരിയുടെ പ്രത്യേകതയുമാകാം ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു.

ഉപയോഗിക്കാം ബ്രൗൺ റൈസ് 

വെളുത്ത അരിക്കു പകരം തവിടു കളയാത്ത ബ്രൗൺ റൈസ് ഉപയോഗിക്കുന്നത് ഗ്ലൈസെമിക് ഇൻഡക്സ് 23 ശതമാനം കുറയ്ക്കും. അമിതഭാരമുള്ള ഇന്ത്യക്കാരിൽ ഇന്സുലിൻ റെസ്പോൺസ് 57 ശതമാനം ആയി കുറയ്ക്കാനും ഇത് മൂലം കഴിയും.

വെളുത്ത അരി മുഖ്യാഹാരമായി കഴിക്കുന്നവർ പ്രമേഹസാധ്യത കുറയ്ക്കാൻ വെളുത്ത അരിയോടൊപ്പം പരിപ്പ്, പയർ വർഗ്ഗങ്ങൾ, പച്ചക്കറികൾ ഇവ കഴിക്കണമെന്നും ഡയബെറ്റിസ് കെയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. ‌

English Summary: White rice linked to diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA