ADVERTISEMENT

മാസ്ക്, കയ്യുറ, സാനിറ്റൈസര്‍, സാമൂഹികഅകലം പാലിക്കുക ഇതൊക്കെയാണ് നിലവില്‍ കോവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍. കൂടാതെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുക, പരമാവധി വീടുകളില്‍തന്നെ നിൽക്കുക എന്നിവയും പാലിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത് നമ്മള്‍ കൊറോണയെ തുരത്താന്‍ പാലിക്കുന്ന ചില സുരക്ഷിതമാര്‍ഗങ്ങള്‍ ഒന്നും യഥാര്‍ഥത്തില്‍ നമുക്ക് പൂര്‍ണഫലം നല്‍കുന്നില്ല എന്നാണ്. 

നോര്‍ത്ത് കരോലീന സര്‍വകലാശാലയിലെ എപ്പിഡമോളജിസ്റ്റ് ആയ റേച്ചല്‍ ഗ്രഹം ആണ് ഈ പഠനത്തെ കുറിച്ച് പറഞ്ഞത്.

റേച്ചല്‍ പറയുന്നത് :

കയ്യുറ വേണോ - പഠനങ്ങള്‍ പറയുന്നത് വൈറസ് കൈകളിലൂടെ ഒരിക്കലും പകരില്ല എന്നാണ്. സെനറ്റര്‍ ഫോര്‍ ഡിസീസ് കൺട്രോള്‍ ഇത് ശരി വയ്ക്കുന്നുണ്ട്. എന്നാല്‍ വൈറസ് സാന്നിധ്യമുള്ള പ്രതലങ്ങളില്‍ തൊട്ടശേഷം കൈകള്‍ വായിലോ കണ്ണിലോ മൂക്കിലോ വയ്ക്കുന്നതു വഴി മാത്രമേ വൈറസ് പകരൂ. ഗ്ലവ്സ് ഒരിക്കലും വൈറസില്‍ നിന്നു രക്ഷ നല്‍കില്ല എന്നത് കൂടി ഓര്‍ക്കുക. പുറത്തു പോയി വന്ന ശേഷം കൈകള്‍ വൃത്തിയായി കഴുകുക ആണ് ഏറ്റവും നല്ല പോംവഴി. ഒപ്പം ഉപയോഗിച്ച കയ്യുറ ശരിയായി ഡിസ്പോസ് ചെയ്യുകയും വേണം.

ഫുഡ്‌ പാക്കേജില്‍ കൂടി പകരുമോ - കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തില്‍ ചൈനയില്‍ നിന്നു പുറത്തുവന്ന ഒരു റിപ്പോര്‍ട്ട്‌ പറയുന്നത് ഫ്രോസന്‍ ഫുഡില്‍ നിന്നും വൈറസ് പകരം എന്നാണ്. എന്നാല്‍ ഇത് ശരിയല്ല എന്നാണ് പഠനം.  വൈറസ് ഫ്രോസന്‍ ഫുഡില്‍ കൂടി പകരില്ല എന്നാണ് മയിന്‍ സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ എഞ്ചിനീര്‍ ആയ കൈറ്റ്ലിന്‍ ഹോവല്‍ പറയുന്നത്. മനുഷ്യശരീരത്തിന് പുറത്ത് അധികസമയം കൊറോണ വൈറസിന് നിലനില്‍ക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം.

ലൈബ്രറി ബുക്കിലൂടെ പകരുമോ - കൊറോണ വൈറസിന്റെ ലൈഫ് സ്പാന്‍ അത് നില്‍ക്കുന്ന വസ്തുവിനെ ആശ്രയിച്ചിരിക്കും. ടിഷ്യൂ , പേപ്പര്‍ എന്നിവയില്‍ വൈറസിന് മൂന്നു മണിക്കൂര്‍ വരെ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ  ലൈബ്രറി ബുക്കുകളില്‍ കൂടി വൈറസ് പകരുമെന്ന പേടി വേണ്ട. 

മെയില്‍ ബോക്സ് നോക്കാമോ - നിങ്ങളുടെ വീട്ടിലേക്ക് എഴുത്തുകള്‍ വരുന്ന മെയില്‍ ബോക്സില്‍ വൈറസ് സാന്നിധ്യം ഭയക്കേണ്ട കാര്യമില്ല. കാരണം ഇതിലൂടെ ഒരിക്കലും കൊറോണ പകരില്ല. ചൂടുള്ള അന്തരീക്ഷത്തില്‍ പുറത്തിരിക്കുന്ന ബോക്സിലൂടെ ഒരിക്കലും വൈറസിന് നിലനില്‍ക്കാന്‍ സാധിക്കില്ല. 

ജോലിക്കാരെ വീട്ടിലേക്ക് വിളിക്കാമോ - വൈറസ് പടര്‍ന്നതോടെ വീട്ടുജോലികള്‍ ചെയ്യാന്‍ വീടുകളിലേക്ക് ആളുകളെ വിളിക്കുന്ന പരിപാടിതന്നെ ആളുകള്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഭയക്കേണ്ട കാര്യമില്ലത്രേ.  National Institute of Allergy and Infectious Diseases ഡയറക്ടര്‍ അന്തോണി ഫോസി പറയുന്നത് വീട്ടുജോലിക്കാര്‍ വീട്ടില്‍ വരുമ്പോള്‍ കയ്യുറ, മാസ്ക് എന്നിവ ധരിച്ചാല്‍തന്നെ രോഗബാധ കുറയ്ക്കാന്‍ സാധിക്കും എന്നാണ്. കൂടാതെ ഇവരുടെ സാനിധ്യം എപ്പോഴും വീടുകളില്‍ ഉണ്ടാകുന്നുമില്ല.

സ്വിമ്മിങ് പൂള്‍ ഉപയോഗിക്കാമോ  - സ്വിമ്മിങ് പൂള്‍ ഒരിക്കലും ഒരു കൊറോണ ഹോട്ട് സ്പോട്ട് അല്ല. പൂളിലൂടെ ഒരിക്കലും വൈറസ് പകരില്ല. മാത്രമല്ല റസ്പിറേറ്ററി പതോജനുകൾ ഒരിക്കലും വെള്ളത്തിലൂടെ പകരില്ല. 

English Summary: COVID preventions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com