കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പുറത്ത്

corona
SHARE

കൊറോണ വൈറസിന്റെ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ ഇതാദ്യമായി ശാസ്ത്രജ്ഞര്‍ പുറത്തു വിട്ടു. നോര്‍ത്ത് കരോലിന സര്‍വകലാശാല ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഹൈ പവര്‍ സ്‌കാനിങ്ങ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയിലൂടെ ലാബില്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

ലാബില്‍ സൃഷ്ടിച്ച ശ്വാസകോശ നാള കോശങ്ങളിലേക്ക് നോവല്‍ കൊറോണ വൈറസ് കുത്തി വച്ച ശേഷം അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ 96 മണിക്കൂര്‍ നിരീക്ഷിച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശ്വാസകോശ കോശങ്ങളില്‍ വൈറസിന്റെ തീവ്ര വ്യാപനവും അതിന്റെ വേഗവും അടയാളപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങള്‍. ഓരോ കോശത്തിനുള്ളിലും പെരുകി ഉണ്ടാകാവുന്ന വൈറസ് കണികകളുടെ നേര്‍ചിത്രം വരച്ചിടുന്നതാണ് ഇവ. 

ദ്രുതഗതിയില്‍ വൈറസ് പരക്കുന്നതാണ് ശ്വാസകോശത്തിന് പുറമേ മറ്റ് അവയവങ്ങളെയും കോവിഡ് ബാധിക്കാന്‍ കാരണമാകുന്നതെന്ന് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.  ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലാണ് ഈ ഹൈ പവര്‍ മൈക്രോസ്‌കോപിക് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

ശ്വാസകോശ നാളിയിലെത്തുന്ന ഉയര്‍ന്ന വൈറസ് ലോഡാണ് മറ്റുള്ളവരിലേക്കുള്ള രോഗപകര്‍ച്ചയുടെ ദൈര്‍ഘ്യത്തെയും നിര്‍ണയിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതില്‍ മാസ്‌കുകളുടെ പ്രാധാന്യവും ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. 

English Summary: Scientists release first-ever high-powered microscopic images of Corona virus

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA