കോവാക്‌സീന്‍ കുരങ്ങുകളില്‍ വൈറസിനെ തടയും; മനുഷ്യരിലെ പരീക്ഷണം രണ്ടാം ഘട്ടത്തിൽ

Covaxin
SHARE

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സീനായ കോവാക്‌സീന്‍ കുരങ്ങുകളില്‍ ഫലപ്രദമായ കോവിഡ് പ്രതിരോധം സൃഷ്ടിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. റീസസ് കുരങ്ങുകളിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടത്തിയത്. 

20 റീസസ് കുരങ്ങുകളെ അഞ്ച് വീതമുള്ള നാലു ഗ്രൂപ്പുകളിലായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് പ്ലാസെബോയും മറ്റ് മൂന്ന് ഗ്രൂപ്പുകള്‍ക്ക്  ഡോസിലും മിശ്രണത്തിലും ചെറിയ വ്യതിയാനമുള്ള  BBV152   വാക്‌സീന്റെ മൂന്ന് വകഭേദങ്ങളും നല്‍കി. 

രണ്ടാമത്തെ ഡോസും കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ശാസ്ത്രജ്ഞര്‍ ഈ കുരങ്ങുകളുടെ നാസാദ്വാരത്തിലും ശ്വാസനാളത്തിലുമെല്ലാം കൊറോണ വൈറസുകളെ നിക്ഷേപിച്ചു. ഏഴ് ദിവസത്തിനു ശേഷം പ്ലാസെബോ നല്‍കിയ കുരങ്ങുകളില്‍ സാര്‍സ് കോവ്-2 ആര്‍എന്‍എ കണ്ടെത്തിയപ്പോള്‍ വാക്‌സീന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറല്‍ ആര്‍എന്‍എ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കുരങ്ങുകളുടെ ശ്വാസകോശത്തിലെ ഫ്‌ളൂയിഡ് സാംപിളുകളിലും വൈറസ് ജനിതക സാമഗ്രികള്‍ കണ്ടെത്താനായില്ല. വൈറസ് പെരുകുന്നത് തടയാന്‍ വാക്‌സീന് സാധിച്ചതായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 

 ഹൈദരാബാദ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹായത്തോടെയാണ് കോവാക്‌സീന്‍ വികസിപ്പിച്ചത്. മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഇപ്പോള്‍ കോവാക്‌സീന്‍.  

English Summary: Covaxin: Study finds reduction in replication of virus in rhesus monkeys

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA