ADVERTISEMENT

കോവിഡിനെതിരെ ചൈനയില്‍ നിര്‍മിക്കുന്ന വാക്‌സീനുകളിലൊന്ന് നവംബര്‍ മാസത്തോടെ പൊതുജന ഉപയോഗത്തിന് ലഭ്യമായി തുടങ്ങുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). ചൈനയിലെ നാല് കോവിഡ് വാക്‌സീനുകള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടങ്ങളിലാണ്. 

ഇതിലൊന്ന് നവംബറോടെ തയാറാകുമെന്നാണ് സിഡിസി ചീഫ് ബയോസേഫ്ടി എക്‌സ്പര്‍ട്ട് ഗുയിസന്‍ വൂ നല്‍കുന്ന സൂചന. എന്നാല്‍ നാലില്‍ ഏതാണ് തയാറാവുകയെന്ന് അറിവായിട്ടില്ല. 

ഏപ്രിലില്‍ വാക്‌സീനുകളിലൊന്ന് സ്വയം പരീക്ഷിച്ച തനിക്ക് ഇതേ വരെ അസാധാരണ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സൂ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ ഉപവിഭാഗമായ സിനോഫോമും സിനോവാക് ബയോടെക്കുമാണ് ചൈനയുടെ എമര്‍ജന്‍സി യൂസ് പ്രോഗ്രാമിന് കീഴില്‍ മൂന്ന് വാക്‌സീനുകള്‍ വികസിപ്പിക്കുന്നത്. കാന്‍സിനോ ബയോളോജിക്‌സ് വികസിപ്പിക്കുന്ന നാലാമത്തെ വാക്‌സീന് ജൂണില്‍ ചൈനീസ് പട്ടാളക്കാരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നു. 

ഈ വര്‍ഷം അവസാനത്തോടെ വാക്‌സീന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നായിരുന്നു സിനോഫാമിന്റെ പ്രഖ്യാപനം. 

English Summary:  China’s COVID Vaccine may be ready for public in November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com