ADVERTISEMENT

അനശ്വര രാജന്റെ ഷോ‍ർട്സ് വിവാദവും അതിനു പുറകെ വന്ന womanhavelegs ഹാഷ് ടാഗുമാണല്ലോ രണ്ടുദിവസമായി സോഷ്യൽ മീഡിയയിലെ ച‍ർച്ച. ഇതും ലൈംഗിക വിദ്യാഭ്യാസവും തമ്മിൽ എന്ത് ബന്ധം എന്നാവും ഇപ്പോൾ പലരും ആലോചിക്കുന്നത്. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് നമുക്ക് ആ പോസ്റ്റിനടിയിൽ വന്ന കമന്റുകൾ കാണിച്ചു തരുന്നത്. 

മനുഷ്യൻ ഒരു ലൈംഗികജീവിയായിട്ടാണ് ജനിക്കുന്നത്. സ്ത്രീയും പുരുഷനും ഒരു പോലെ അവരുടെ ശരീരങ്ങൾ ലൈംഗികത പ്രകടിപ്പിക്കാനും ലൈംഗിക പ്രക്രിയയിലും ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും സ്ത്രീ ശരീരത്തെ മാത്രമാണ് ലൈംഗിക ഉണർവ്വ് ഉണ്ടാക്കുന്ന ഒന്നായി ചിത്രീകരിച്ച് കാണുന്നത്.

നമ്മുടെ തലച്ചോറിന് ലൈംഗിക ഉണർവ് ഉണ്ടാക്കുന്ന ഒന്നിനെ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച് ലൈംഗികത ഇല്ലാതെയും കാണാൻ സാധിക്കും. ഒരഉദാഹരണം പറഞ്ഞാൽ, നഗ്‌നയായി മുന്നിലുള്ള രോഗി ഒരു ഡോക്ടറിൽ ലൈംഗിക ചോദന ഉണർത്തുന്നില്ല. അപ്പോൾ നഗ്നതയോ ലൈംഗികതയോ അല്ല പ്രശനം. അതിനെ പറ്റി വ്യക്തമായ വിവരമില്ലായ്മയാണ്, സ്ത്രീശരീരങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചും നമ്മുടെ സമൂഹത്തിലുള്ള വികലമായ ധാരണകളാണ്. ഈ വികല ധാരണകൾ മാറാനും ലൈംഗികതക്ക് അപ്പുറത്തേക്ക് വ്യക്തികളെ കാണാനും ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ഉപകരിക്കും.

(കൗൺസലറും സെക്‌ഷ്വാലിറ്റി എജ്യുക്കേറ്ററുമാണ് ലേഖിക)

English Summary: Anaswara rajan's Shorts controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com