ADVERTISEMENT

ശരീരത്തിനുള്ളിലെ ബാക്ടീരിയ  സമൂഹമായ മൈക്രോബയോട്ട കൊറോണവൈറസുമായി  ചേർന്ന് പ്രവർത്തിക്കുന്നത് ചിലരില്‍ രോഗതീവ്രത വര്‍ധിപ്പിക്കുമെന്ന്  പഠനം. അമിതവണ്ണം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിലാണ് ഇത് പ്രകടമായി കണ്ടു വരുന്നതെന്ന് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഈ ബാക്ടീരിയ സമൂഹം  ഉത്പാദിപ്പിക്കുന്ന ലിപോപോളിസാക്രൈഡ്(എല്‍പിഎസ്) തന്മാത്രകളാണ് ഇവിടെ വില്ലനാകുന്നത്.  ഇവയ്ക്ക് കൊറോണ വൈറസുമായി ചേർന്ന് പ്രവർത്തിച്ച്  ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന്  പന്നികളിൽ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു.  ഇവ ആരോഗ്യമുള്ള കോശത്തെ മുറിപ്പെടുത്തുകയും അവയെ രോഗാതുരമാക്കുകയും ചെയ്യും. 

കോശങ്ങളെക്കാൾ കൂടുതൽ എണ്ണം മൈക്രോബയോട്ട നമ്മുടെ ശരീരത്തിൽ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്; ഏതാണ്ട് നൂറ് ട്രില്യണില്‍ അധികം വരും. അമിതവണ്ണവും  പ്രമേഹവും  ഉള്ളവരിൽ ഇത്തരം ബാക്ടീരിയൽ സമൂഹങ്ങളും അവ ഉത്പാദിപ്പിക്കുന്ന എല്‍പിഎസ് തന്മാത്രകളും ശരീരം മുഴുവന്‍ വ്യാപിച്ചു കിടക്കാറുണ്ട്. ഇത് ചെറിയ തോതിലുള്ള നീര്‍ക്കെട്ട് പല ഭാഗങ്ങളിലും ഇവര്‍ക്കുണ്ടാക്കാം. ഇവിടേക്ക് കൊറോണ വൈറസും കൂടി എത്തുന്നതോടെ സ്ഥിതി രൂക്ഷമാകുന്നു. 

അമിതവണ്ണവും പ്രമേഹവും ഉള്ളവരിൽ കോവിഡ്  പ്രശ്നം ആകുന്നതിന് മറ്റൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് ശരീരത്തിലെ ഉയർന്ന അളവിലെ ACE2 റിസപ്റ്റര്‍ സാന്നിധ്യമാണ്.  കോശങ്ങള്‍ക്ക് പുറത്ത് ജീവിക്കുന്ന ACE2 റിസപ്റ്റര്‍ രക്തസമ്മര്‍ദവും രക്തക്കുഴലുകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതില്‍ ശരീരത്തെ സഹായിക്കുന്നു. കൊറോണ വൈറസ്  കോശങ്ങൾക്ക് ഉള്ളിലേക്ക് കടക്കാൻ ആശ്രയിക്കുന്നതും ഇതേ റിസപ്റ്ററുകളെയാണ്. ACE2 റിസപ്റ്ററുകളുടെ  എണ്ണം അമിതവണ്ണക്കാരിലും പ്രമേഹരോഗികളിലും സാധാരണയിലും കൂടുതലാകുന്നത് ഇവരുടെ ശരീരത്തിലെ വൈറസ് ലോഡ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് രോഗതീവ്രതയും വര്‍ധിപ്പിക്കും. 

പ്രായമായവരിലും ഹൃദ്രോഗികളിലും കോവിഡ് തീവ്രത കൂടുന്നതിനു പിന്നിലും ഇത്തരത്തിലുള്ള വൈറസ്‌ ബാക്ടീരിയൽ സംയുക്ത പ്രവർത്തനമാണോ എന്നും ശാസ്ത്രജ്ഞൻ പരിശോധിക്കുന്നുണ്ട്. 

English Summary: Covid-19, bacteria together may increase severity in some patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com