ADVERTISEMENT

കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹം (ടൈപ്പ്–1 ഡയബെറ്റിസ് മെലിറ്റസ്) അംഗപരിമിതികളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി എ. ഷിഹാബുദ്ദീൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. 

ഈ രോഗം ബാധിച്ച കുട്ടികളിൽ പാൻക്രിയാസിന്റെ പ്രവർത്തന വൈകല്യം ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കുമെന്നതിനാൽ നിരീക്ഷണവും ഇൻസുലിൻ കുത്തിവയ്പും മറ്റും വേണ്ടി വരും. പൂർണമായി ചികിത്സിച്ചു മാറ്റാനാവില്ല. 

അപൂർവ രോഗങ്ങളുടെ പട്ടികയിൽ ഈ രോഗത്തെ ഉൾപ്പെടുത്താൻ സാമൂഹികനീതി വിഭാഗത്തിലെ സ്ഥിരം സമിതി കേന്ദ്ര സർക്കാരിനു ശുപാർശ നൽകിയതാണെന്നും ഹർജിയിൽ പറയുന്നു.

ടൈപ്പ്–1 പ്രമേഹ ചികിത്സയ്ക്കു പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാൻ ഫണ്ട് അനുവദിക്കണം, പരീക്ഷയെഴുതുന്ന ഇത്തരം രോഗികൾക്ക് പരീക്ഷാ ഹാളിൽ ജ്യൂസ്, മിഠായി, ഇൻസുലിൻ തുടങ്ങിയവ കൊണ്ടുപോകാൻ അനുമതി നൽകണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരക്കാർക്കു സ്പെഷൽ ക്വോട്ട അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

English Summary: Type 1 Diabetes, Diabetes in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com