ADVERTISEMENT

രോഗം പൊട്ടിപ്പുറപ്പെട്ട്  മാസം എട്ടു കഴിഞ്ഞെങ്കിലും കോവിഡിന്  ഒരു പ്രതിവിധി കണ്ടെത്താനാവാതെ വലയുകയാണ് ലോകം. കോവിഡ് വാക്‌സീന്‍  കണ്ടെത്താൻ ശാസ്ത്രലോകം ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അടുത്തകാലത്തൊന്നും പൊതുജനങ്ങൾക്ക് വാക്‌സീന്‍   ലഭിക്കും എന്ന് ഉറപ്പില്ല. അതിനിടെ മഴമാറി തണുപ്പുകാലം എത്തുന്നതോടെ കോവിഡ് വ്യാപനം രൂക്ഷം ആകുമോ എന്ന ഭീതിയിലാണ് ആരോഗ്യവിദഗ്ധർ. 

വേനൽ കാലത്തേക്കാൾ എളുപ്പത്തിൽ മഞ്ഞുകാലത്ത് കോവിഡ് പകരുമെന്നാണ് ആശങ്ക. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും 2021 ജനുവരി, ഫെബ്രുവരി മാസത്തോടെ മൂര്‍ധന്യത്തില്‍  എത്തുമെന്ന് യുകെയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പ്രവചിക്കുന്നു. 2020 ആദ്യപാദത്തിൽ ഉണ്ടായതിന് സമാനമായ ഒരു കോവിഡ് തരംഗമാണ് പകർച്ചവ്യാധി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

താപനിലയിൽ ഉണ്ടാകുന്ന കുറവ്  കോവിഡ് വ്യാപനത്തിന് ഗതിവേഗം പകരുമെന്ന് ഐഐടി ഭുവനേശ്വറിലെയും എയിംസിലെയും ഗവേഷകർ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. 

അതിനാൽ മഞ്ഞു കാലത്തിനു മുമ്പ് കോവിഡിനെതിരെ ഒരു വാക്സീൻ ലഭിക്കുന്നത് നന്നായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇതിനുള്ള സാധ്യത തീരെ കുറവാണ്. അതിനാൽ സാമൂഹിക അകലം പാലിക്കലും  ശുചിത്വ നടപടികളും വരും മാസങ്ങളിൽ കർശനമായി പിന്തുടരണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. 

മഞ്ഞുകാലത്ത് സാധാരണ പകർച്ചപ്പനിയുടെ വ്യാപനം കൂടുന്നതും കോവിഡ്  പ്രതിരോധത്തിൽ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.  സാധാരണ  പകർച്ചപ്പനിക്കും കോവിഡിനും ഏതാണ്ട് സമാനമായ ലക്ഷണങ്ങളാണുള്ളത്.  ഇത് 

രോഗം പെട്ടെന്ന് തിരിച്ചറിയുന്നതിന് തടസ്സമാകും. രോഗനിര്‍ണയം വൈകുന്നതും കോവിഡ് വ്യാപനത്തിന് വഴിവയ്ക്കുമെന്ന് ആശങ്കയുണ്ട്. 

English Summary: Will coronavirus pandemic get worse in winter?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com