ADVERTISEMENT

മറവിരോഗം അഥവാ അൽസ്ഹൈമേഴ്സ് ബാധിച്ചുതുടങ്ങിയോ നിങ്ങൾക്ക്? കണ്ടെത്താൻ ഇതാ ഒരു എളുപ്പവഴി. താഴെപ്പറയുന്ന ലക്ഷണങ്ങൾ നിങ്ങള്‍ക്കുണ്ടോ എന്നു സ്വയം വിലയിരുത്തിയാൽ മതി.

∙ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങൾ പോലും മറന്നുപോകുക. എത്ര ഓർമിച്ചെടുക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വരിക

∙സംഖ്യകൾ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റിപ്പോകുക. കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴുമുള്ള ഉത്തരങ്ങളിൽ ആവർത്തിച്ചു തെറ്റുവരുത്തുക

∙പരിചിതമായ ചെറിയ ജോലികൾ മറന്നുപോകുക. ഉദാഹരണത്തിന് ടിവിയുടെ റിമോട്ടിലെ ബട്ടണുകൾ മാറിപ്പോകുകയോ അവയുടെ പ്രവർത്തനം മറന്നുപോകുകയോ ചെയ്യുക

∙സമയവും സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറന്നുപോകുക. ഉദാഹരണത്തിന് പ്രിയപ്പെട്ടവരുടെ ജന്മദിനം, ഒരാളെ മുൻപ് കണ്ട സ്ഥലം, ജോലിസ്ഥലം തുടങ്ങിയവ ഓർമിക്കാൻ കഴിയാതെ പോകുക

∙വായന പ്രയാസകരമായി മാറുക. ബോർഡുകൾ ദൂരക്കാഴ്ചയിൽ വായിച്ചിട്ടും ഗ്രഹിക്കാതെ പോകുക

∙ സംസാരത്തിനിടയിൽ ഏതെങ്കിലും വാക്കുകൾ അറിയാതെ വിട്ടുപോകുക. വിട്ടുപോകുന്ന വാക്കുകളുടെ എണ്ണം കൂടിക്കൂടി വരിക. എഴുതുമ്പോൾ ഉദ്ദേശിച്ച കാര്യം മറ്റുള്ളവർക്കു വ്യക്തമാക്കാനാകാതെ വരിക

∙സാധനങ്ങള്‍ എടുത്ത ശേഷം തിരിച്ചുവയ്ക്കുമ്പോൾ സ്ഥലം തെറ്റിപ്പോകുക. ഓരോന്നും എവിടെ വച്ചെന്ന് ഓർമിക്കാനാകാതെ ഏറെനേരം തിരഞ്ഞുനടക്കുക

∙തീരുമാനങ്ങളെടുക്കുമ്പോൾ തെറ്റിപ്പോകുക

∙സാമൂഹ്യമായ ഇടപെടലുകൾ അവസാനിപ്പിച്ച് അന്തർമുഖനാകുക

∙മനോവ്യാപാരങ്ങളെ നിയന്ത്രിക്കാനാകാതെ വരിക, പെട്ടെന്നു മാനസികാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടാകുക

മേൽപ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിൽ എത്രയും വേഗം ഡോക്ടറ കണ്ടോളൂ. തുടക്കത്തിലേ ചികിൽസിക്കുന്നതുകൊണ്ട് രോഗം മൂർഛിക്കാതെ സൂക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com