ADVERTISEMENT

ചിലോലത്  ശരിയായോയെന്ന് ശാസ്ത്രലോകത്തിനു സംശയം. കോവിഡ്– 19 അസുഖം വരുന്നതിനു മുൻപുതന്നെ രോഗപ്രതിരോധശേഷി ചില ആൾക്കാർക്കുണ്ടെന്ന് ചില പഠനങ്ങൾ. ഇനിയും ധാരാളം പഠനങ്ങൾ ആവശ്യമുള്ള മേഖലയാണെങ്കിലും ശാസ്ത്രലോകം ഇതിലേക്ക് ഉറ്റു നോക്കുന്നു. ഫേസ് ത്രീ ട്രയൽ ഇതിനും വേണമെന്ന് ചിലർ. 

സംഭവം "ടി സെൽ" ഇമ്മ്യൂണിറ്റി തന്നെയാണ്. അതായത് ടി ലിംഫോസൈറ്റ് എന്നുപറയുന്ന വെളുത്ത രക്താണു. രോഗപ്രതിരോധത്തിന് സഹായിക്കുന്ന ഈ രക്താണുക്കളുടെ പ്രവർത്തനങ്ങൾ മൂലം കോവിഡ്19 വരുന്നതിനു മുൻപുതന്നെ വളരെ കുറച്ച് ആൾക്കാർക്ക്  ഇതിനുള്ള പ്രതിരോധശേഷി കിട്ടിയിരുന്നുയെന്നാണ് തിയറി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 6 പഠനങ്ങൾ 20 മുതൽ 50 ശതമാനം ആൾക്കാർക്ക് "ടി- സെൽ" മൂലമുള്ള രോഗപ്രതിരോധശേഷി കിട്ടിയിരുന്നുവന്നു കാണിക്കുന്നു. അമേരിക്കൻ പഠനം കാണിക്കുന്നത്‌ 2015 മുതൽ 2018 വരെ ശേഖരിച്ച് ബ്ലഡ് ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന രക്തത്തിന്റെ ഘടകങ്ങളിൽ 50 ശതമാനത്തോളം" ടി- സെൽ" മൂലമുള്ള രോഗപ്രതിരോധശേഷിയുണ്ടെന്നാണ്.

ചില സ്ഥലങ്ങളിൽ രോഗബാധ കുറഞ്ഞിരിക്കുന്നത് മുതൽ കുട്ടികളിൽ വളരെ ശക്തി കുറഞ്ഞ രീതിയിൽ കോവിഡ്19 വരുന്നതു വരെ  ഈ "ടി–സെൽ" ചേട്ടൻ തന്ന രോഗപ്രതിരോധശേഷിയാണെന്ന് വിലയിരുത്തൽ.

സിംഗപ്പൂരിലെ പഠനം കാണിക്കുന്നത് സാർസ് വൈറസ് മൂലം "ടി സെൽ" പ്രതിരോധശേഷി 17 കൊല്ലങ്ങൾക്കു ശേഷവും നിലനിൽക്കുന്നുവെന്ന്.

എച്ച് വൺ എൻ വൺ വൺ രോഗത്തിന്റെ ശക്തി കുറഞ്ഞതു പോലും "ടി -സെൽ" മൂലമാണോയെണ് സംശയിക്കപ്പെടുന്നു. എന്തായാലും ദീർഘനാൾ നീണ്ടുനിൽക്കുന്ന ഫെയ്സ് സ്ത്രീ ട്രയൽ ഇത് തെളിയിക്കാൻ ആവശ്യമാണ്.

വാക്സീൻ പരീക്ഷണങ്ങളിലെ  പ്ലാസിബോ ആമിലേക്ക് ഈ പരീക്ഷണം നടത്തണം എന്നാണ് വിദഗ്ധ മതം. ആധുനിക വൈദ്യശാസ്ത്രത്തിലെ നട്ടെല്ലുതന്നെ പഠനങ്ങളാണ്. കോവിഡ് 19 ന്  ലോകത്തെമ്പാടും നടക്കുന്ന ആയിരക്കണക്കിന് പഠനങ്ങൾ  ആത്മവിശ്വാസം നൽകുന്നതാണ്.

"ടി സെൽ " മൂലമുണ്ടാകുന്ന രോഗപ്രതിരോധശേഷി   അതിലെ ഏറ്റവും പ്രസക്തമായ പഠനങ്ങളിൽ ഒന്നുമാത്രമാണ്

കേരളക്കരയിലും വേണ്ടേ ഇത്തരം പഠനങ്ങൾ? കേരളത്തിലെ പഠനങ്ങൾ ലോകത്തെമ്പാടും അറിയപ്പെടണ്ടേ ? വീണ്ടും വീണ്ടും ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.

English Summary: COVID- 19 and Immunity power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com