ADVERTISEMENT

കോവിഡ്  19 നു കാരണമാകുന്ന സാർസ് - കോവ് 2  വൈറസിന്റെ വ്യാപനം തടയാൻ അയഡിൻ ലായനിക്കു കഴിയുമെന്ന് പഠനം. മൂന്നു വ്യത്യസ്ത ഗാഢതയിലുള്ള അയഡിൻ ലായനി, 0 .5 %, 1 . 25 %, 2.5 %  വൈറസ് സാമ്പിളുകൾക്കെതിരെ പരീക്ഷിച്ചപ്പോൾ  ഈ  ലായനി 15 സെക്കന്റിനുള്ളിൽ പൂർണമായും വൈറസിനെ നിർവീര്യമാക്കിയതായി  കണ്ടു. ഇതേ പരീക്ഷണം എഥനോൾ, ആൽക്കഹോൾ ഇവ ഉപയോഗിച്ച് ചെയ്‌തെങ്കിലും  പോസിറ്റീവ് റിസൾട്ട് ലഭിച്ചില്ല.

വളരെ ഗാഢത കുറഞ്ഞ 0 .5  ശതമാനം അയഡിൻ പോലും SARS-COV 2 വൈറസിനെ പൂർണമായും നിർവീര്യമാക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ്  കണക്ടിക്കട്ട് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ  ഈ  പഠനത്തിൽ തെളിഞ്ഞു.

മനുഷ്യ ശരീരത്തിലേക്ക് കൊറോണ വൈറസ് പ്രവേശിക്കുന്നത്  മൂക്കിലൂടെയും  വായിലൂടെയും ആണ്. ഇവിടെ ACE 2 റിസപ്റ്ററുകൾ കൂടിയ അളവിലുണ്ട്. ഇതുകൊണ്ടാണ്  നേസൽ സ്പ്രേ തുടങ്ങിയവയിൽ ഗവേഷണങ്ങൾ ധാരാളമായി  നടക്കുന്നത്.

SARS, MERS തുടങ്ങിയ സമാന അണുബാധകൾക്കു കാരണമായ വൈറസിനെ ഫലപ്രദമായി നിർവീര്യമാക്കാൻ  അയഡിൻ ലായനിക്കു കഴിയുമെന്ന് ഒരു മുൻ പഠനത്തിലും കണ്ടിരുന്നു. പുതിയ പഠനം  ജാമ  ഓട്ടോലാരിങ്കോളജി ഹെഡ് ആൻഡ് നെക്ക്  സർജറിയിൽ പ്രസിദ്ധീകരിച്ചു.

കോവിഡ് 19 തടയാൻ മൂക്കും വായും അയഡിൻ ലായനി ഉപയോഗിച്ച്  കഴുകാറുണ്ടോ?

വൈറസിനെ ഇല്ലാതാക്കാൻ അയഡിൻ ലായനിക്ക് വെറും 15 സെക്കന്റ്  മതി എന്ന് പഠനം പറയുന്നു. നേസൽ ഡിസ് ഇൻഫെക്റ്റന്റായി ഈ  ലായനി രോഗികളിൽ ഉപയോഗിക്കുകയാണെങ്കിൽ തുള്ളികളിലൂടെയും എയ്‌റോ  സോളുകളിലൂടെയും പകരാനുള്ള സാധ്യത കുറയും.

വൈദ്യശാസ്ത്ര പ്രൊഫഷണലുകൾ, രോഗികളോട്‌ വൈറസ് വ്യാപനം തടയാനായി ഡോക്ടറെ കാണും മുൻപ് അയഡിൻ ലായനി  ഉപയോഗിക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ആശുപത്രികളിൽ  നിന്നുള്ള രോഗവ്യാപനം കുറയും.

ശ്വാസകോശത്തിലേക്ക്  സഞ്ചരിക്കുന്ന വൈറൽ ലോഡ് കുറയ്ക്കാൻ  ഈ  മാർഗത്തിനാകുമെന്ന്  ഗവേഷകർ കൂട്ടിച്ചേർത്തു. എന്നാൽ ഇത് വീടുകളിൽ പരീക്ഷിക്കരുതെന്ന്  ഗവേഷകർ  മുന്നറിയിപ്പ് നൽകുന്നു. ഒരു ഡോക്ടറുടെ മേൽനോട്ട പ്രകാരം  മാത്രമേ മൂക്ക് കഴുകാൻ പാടുള്ളൂ എന്നും ഗവേഷകർ പറയുന്നു.

English Summary: Iodine solution can kill coronavirus in 15 seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com