ADVERTISEMENT

വർക്ക് ഫ്രം ഹോം സ്‌ട്രെസും ഫാറ്റിഗും പുതിയ അവസ്ഥയായി ചെറുപ്പക്കാരിൽ പടർന്ന്‌  പിടിക്കുന്നുണ്ട്. പ്രത്യേകിച്ചും  ചങ്ങാതികളുമായി ചേർന്ന് ജീവിതം അടിച്ചു പൊളിച്ചു ചെലവഴിച്ചിരുന്ന അവിവാഹിതരായ യുവതി യുവാക്കളിൽ. ശനി, ഞായർ ഔട്ടിങ് ഇല്ല. ഈറ്റ്  ഔട്ട് ഇല്ല. കോവിഡ്  നിയന്ത്രണങ്ങൾ മൂലം ചുറ്റിക്കറക്കവുമില്ല.വീട്ടിലായതുകൊണ്ട് മുതിർന്നവരുടെ  നിരീക്ഷണ കണ്ണുകളുടെ ശല്യവും വേറെ.

ദൂരെ തൊഴിലിടത്തിനടുത്തുള്ള വാസസ്ഥലത്തായിരുന്നപ്പോൾ ഇത്രയും പ്രശ്നം ഇല്ലായിരുന്നു. ഇപ്പോൾ വഴക്ക് അറ്റ്  ഹോം എന്നൊരു പുതിയ പ്രതിസന്ധി കൂടി ഉണ്ടെന്ന്  ചിലരുടെ പരിഭവം. പലർക്കും തൊഴിൽ ഭാരം കൂടിയിട്ടുണ്ട്. പഴയ ഉല്ലാസങ്ങൾ  ഇല്ലാതെ ഒരു പുതിയ ബോറൻ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ രോഷം പതഞ്ഞു പൊങ്ങുകയാണ്. ഇതാണ് വർക്ക് ഫ്രം ഹോം സ്‌ട്രെസും ഫാറ്റിഗും സൃഷ്ടിക്കുന്നത്.  

കൂട്ടുകാരുമൊത്തുള്ള വിഡിയോ ചാറ്റൊക്കെ ബോറടിച്ചു തുടങ്ങി. നേരിട്ടുള്ള ആ കമ്പനി കൂടലിന്റെ ഏഴയലത്തു വരുമോ ഇതൊക്കെയെന്ന് നിരാശയോടെ അവർ പറയുന്നു. വീട്ടിലിരുന്ന് പണി ചെയ്യാമെന്നതിന്റെ ത്രില്ലൊക്കെ പോയി. ഇനി കമ്പനികൾ ഇതൊരു പുതിയ തൊഴിൽ  ശൈലിയാക്കുമോയെന്ന് പേടിക്കുന്നവരുമുണ്ട്. ബാങ്ക് ബാലൻസ് കൂടുന്നുണ്ടെങ്കിലും മനസ്സമാധാനത്തിന്റെ നീക്കി ബാക്കി കുറയുകയാണ്. 

ഈ അവസ്ഥയെ നേരിടാൻ പുതു വഴികൾ കണ്ടെത്തണം. വീട്ടിൽതന്നെ ചെയ്യാവുന്ന ഉല്ലാസങ്ങൾ കണ്ടെത്തണം. വൈറസ് പ്രതിരോധ ചിട്ടകൾ പാലിച്ചുള്ള പരിമിത  കൂട്ടു കൂടലുകൾ  ആകാം. പുറത്തു പോകുമ്പോൾ വീട്ടിലിരിക്കുന്ന പ്രായമായവരെ ഓർക്കണം. അൺലോക്ക് സൂക്ഷിച്ചു ചെയ്യണം. മാസങ്ങൾ കഴിഞ്ഞതോടെ വർക്ക് ഫ്രം ഹോം പലർക്കും ഒരു മാനസിക വെല്ലുവിളിയാകുന്നു. അതിനെ നേരിട്ട് വഴക്ക് അറ്റ് ഹോം ഒഴിവാക്കാം. വീട്ടില്‍ ഉള്ള മറ്റുള്ളവര്‍ യുവത്വത്തിന്റെ വിഷമങ്ങള്‍ മനസ്സിലാക്കി പെരുമാറണം. ജോലി ചെയ്യാനുള്ള സ്വസ്ഥത നല്‍കണം. യുവത്വം സ്വന്തം മനസ്സിനോടുള്ള കലഹങ്ങൾക്ക് സുല്ലിടാം. ജീവിതം ഇനിയും ബാക്കി കിടക്കുകയല്ലേ?

English Summary: Work from home stress and fatigue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com