ADVERTISEMENT

ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ ലഭ്യമായേക്കാമെന്ന് പ്രമുഖ വാക്‌സീന്‍ ശാസ്ത്രജ്ഞനും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി പ്രഫസറുമായ ഗഗന്‍ദീപ് കാങ്ങ്. എന്നാല്‍ 130 കോടി ജനങ്ങളുള്ള രാജ്യത്ത് വാക്‌സീന്റെ വിതരണം വെല്ലുവിളിയാകുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

ഒന്നിലധികം വാക്‌സീന്‍ പരീക്ഷണം രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ കവിഞ്ഞൊരു ഉദ്യമത്തിനായുള്ള പ്രാദേശിക അടിസ്ഥാന സൗകര്യം ഇന്ത്യയിലില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വാക്‌സീന്‍ സുരക്ഷയ്ക്കുള്ള ആഗോള ഉപദേശക സമിതി അംഗം കൂടിയായ പ്രഫസര്‍ ഗഗന്‍ദീപ് ചൂണ്ടിക്കാട്ടുന്നു. 

ഈ വര്‍ഷം അവസാനത്തോടെ ഏതൊക്കെ വാക്‌സീന്‍ ഫലപ്രദമാകുമെന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി തുടങ്ങുമെന്ന് പ്രഫസര്‍ പറയുന്നു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ചെറിയ തോതിലും രണ്ടാം പകുതിയോടെ വലിയ തോതിലും വാക്‌സീനുകള്‍ വിപണിയിലെത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് കടന്ന വാക്‌സീനുകള്‍ക്ക് 50 ശതമാനം വിജയ ശതമാനമാണ് പ്രഫസര്‍ ഗഗന്‍ദീപ് പ്രവചിക്കുന്നത്. വാക്‌സീന്‍ ലഭ്യമായി കഴിഞ്ഞാല്‍ അവയുടെ സംഭരണം, ഗതാഗതം, വിതരണം തുടങ്ങി നിരവധി കടമ്പകള്‍ ഇന്ത്യയുടെ മുന്നിലുണ്ട്. വിവിധ പ്രായക്കാരിലായി നീളുന്ന ഒരു സമൂഹ പ്രതിരോധ കുത്തിവയ്പ്പ് ഇതിന് മുന്‍പ് നടത്തിയ ഒരു അനുഭവപരിചയവും ഇന്ത്യയ്ക്കില്ല. ഈ ഘടകങ്ങളെയെല്ലാം അതിജീവിച്ച് വേണം ഇന്ത്യ കോവിഡിനെതിരെ പൂര്‍ണമായ വിജയം നേടാന്‍.  

English Summary: Vaccine Likely For India In Early 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com