ADVERTISEMENT

മുഖത്തു ധരിച്ച മാസ്ക്കിൽ നിന്നു കൊറോണ വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശോധനാരീതി വികസിപ്പിക്കുന്നതിനുള്ള രാജ്യാന്തര ഗവേഷണത്തിൽ എംജി സർവകലാശാലയും പങ്കാളി.

‘മാസ് സ്പെക്ട്രോമെട്രി’ എന്ന ഉപകരണം ഉപയോഗിച്ച് തന്മാത്രകളുടെ ഘടന പരിശോധിച്ച് കൊറോണ വൈറസിന്റെ പ്രോട്ടീൻ മനസ്സിലാക്കുന്നതാണു പരിശോധനാരീതി. 

കോവിഡ് പോസിറ്റീവായ വ്യക്തി നിശ്വസിക്കുമ്പോൾ കൊറോണ വൈറസ് മാസ്ക്കിൽ ശേഖരിക്കപ്പെടും. മാസ്ക്കിന്റെ ഒരു കഷണം മുറിച്ചെടുത്ത് പരിശോധന നടത്തി കൊറോണ വൈറസ് ബാധ കണ്ടെത്താമെന്നും 10 മിനിറ്റിനകം പരിശോധനാഫലം ലഭിക്കുമെന്നും ഗവേഷണ പദ്ധതിയുടെ ഇന്ത്യൻ കോഓർഡിനേറ്റർ എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഗവേഷണം വിജയിച്ചു. 

മിനിസ്ട്രി ഓഫ് ഹെൽത്ത് കെയർ ഓഫ് റഷ്യൻ ഫൗണ്ടേഷൻ ലബോറട്ടറികൾ, ബ്രസീൽ സാവോ പോളോ സർവകലാശാല, ഈസ്റ്റ് ചൈന സർവകലാശാല എന്നിവയാണ് എംജി സർവകലാശാലയുടെ ഗവേഷണ പങ്കാളികൾ. എംജി സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ്, സ്കൂൾ ഓഫ് ബയോസയൻസസ്, തലപ്പാടി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഗവേഷണം നടത്തുന്നത്. 

മാസ് സ്പെക്ട്രോമെട്രി ഉപയോഗിച്ച് രക്തസാംപിൾ പരിശോധിച്ചാണു കായികതാരങ്ങൾ ഉത്തേജക മരുന്ന് കഴിച്ചിട്ടുണ്ടോ എന്നു കണ്ടെത്തുന്നത്. രക്തസാംപിൾ പരിശോധിച്ച് ഇതേ രീതിയിൽ എച്ച്ഐവി വൈറസിനെയും കണ്ടെത്തുന്നുണ്ട്. 

മൂക്കിൽ നിന്നു സ്രവം ശേഖരിച്ച ശേഷം ആർടിപിസിആർ, ആന്റിജൻ, ആന്റിബോഡി എന്നീ പരിശോധനകൾ വഴിയാണ് ഇപ്പോൾ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 

English Summary: COVID can be find through face mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com