ADVERTISEMENT

മാതാപിതാക്കളാകുകയെന്നത് സന്തോഷത്തോടൊപ്പം അൽപം ബുദ്ധിമുട്ടു കൂടി നേരിടേണ്ടി വരുന്ന അവസ്ഥയാണ്. കുഞ്ഞു വളരുന്തോറും കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമെല്ലാം പല സംശയങ്ങളും മാതാപിതാക്കൾക്കുണ്ടാകും.

കുഞ്ഞിന് വീട്ടിൽ അനുകൂലമായ സാഹചര്യമൊരുക്കുകയെന്നത്  മാതാപിതാക്കളുടെ ഉത്തവാദിത്വമാണ്. കുഞ്ഞിന് അപകടമുണ്ടാക്കാവുന്ന മൂർച്ചയുള്ള വസ്തുക്കൾ ഒഴിവാക്കുക, അണുബാധകൾ ഏൽക്കാതിരിക്കാൻ  യാത്രകൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിൽ പെടുന്നു. കുഞ്ഞിനെ സമയാസമയത്തും അത്യാവശ്യഘട്ടങ്ങളിലും ശിശുരോഗ വിദഗ്‌ധനെ കാണിക്കുക, രാത്രിയിൽ ഡയപ്പർ മാറ്റുക, മുലയൂട്ടുക തുടങ്ങിയവയെല്ലാം ഈ  ഉത്തരവാദിത്വത്തിൽപ്പെട്ട കാര്യങ്ങളാണ്.

കുഞ്ഞുങ്ങളെ രോഗങ്ങളിൽനിന്നു സംരക്ഷിക്കുന്നതിന് വാക്സീനുകളും പ്രധാനമാണ്. കുഞ്ഞുങ്ങൾക്കു നൽകുന്ന വാക്സീനുകളെക്കുറിച്ച്‌ മാതാപിതാക്കൾക്കു പല സംശയങ്ങളും ആശങ്കകളുമുണ്ടാകും. പ്രത്യേകിച്ചും പല തവണകളായി വാക്സീനുകൾ നൽകുമ്പോൾ. വാക്സീൻ  കുത്തിവയ്‌പ്പുകൾ മാതാപിതാക്കൾക്കു  വൈകാരികമായ ബുദ്ധിമുട്ടും കുഞ്ഞിന് അസ്വസ്ഥതയും വേദനയുമുണ്ടാക്കുന്നു. 

കുഞ്ഞിന് ഒരേ സമയം ഒന്നിലേറെ കുത്തിവയ്‌പ്പുകൾ എടുക്കുമ്പോഴുള്ള ആശങ്കകൾ പല മാതാപിതാക്കളും ആരോഗ്യവിദഗ്‌ധരുമായി പങ്കു വച്ചിട്ടുണ്ട്. അല്പം പണച്ചെലവുണ്ടായാലും കുട്ടികൾക്ക് വാക്സീനേഷൻ കാരണമുണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തന്നെയാണ് മാതാപിതാക്കൾക്കു  താൽപര്യവും.

ഇത്തരം കേസിൽ കോംബിനേഷൻ വാക്സീനുകൾ ഏറെ ഗുണം നൽകുന്നു. രണ്ടോ അതിൽ കൂടുതലോ വാക്സീനുകൾ  ഒരേ സമയം കൊടുക്കുന്നതാണ് ഇത്. ഉദാഹരണത്തിന് ഒരു കുത്തിവയ്പ്പിലൂടെ രണ്ടു വാക്സീനുകൾ  നൽകുന്നു. ഒരു തവണ ഡോക്ടറെ കാണുന്നതിലൂടെ, കുറവ് കുത്തിവയ്പ്പുകളിലൂടെ കുഞ്ഞിനെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.  

∙ ഡോക്‌ടർമാരെ കാണുന്നത് കുറയുന്നു.

∙ ഒരേ സമയം കൂടുതൽ രോഗങ്ങളിൽ നിന്നും സംരക്ഷണം 

∙ കുത്തിവയ്പ്പിന്റെ വേദനയും അസ്വസ്ഥതയും ഒഴിവാക്കുന്നു. 

മുകളിൽ പറഞ്ഞ നേട്ടങ്ങൾ കോംബിനേഷൻ വാക്സീനേഷൻ വഴി ലഭിക്കുന്നു. അതോടൊപ്പം അച്ഛനമ്മമാർക്കുള്ള  ചെലവും ബുദ്ധിമുട്ടുകളും കുറയുന്നു. 

കോംബിനേഷൻ വാക്സീനുകൾ കൊണ്ട് 6 രോഗങ്ങളിൽനിന്ന് സംരക്ഷണം 

താഴെ പറയുന്ന രോഗങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് കോംബിനേഷൻ വാക്സീൻ വഴി കുഞ്ഞിന് ലഭിക്കുന്നത് 

പോളിയോ

ഈ  രോഗം വൈറസ് മൂലം ഉണ്ടാകുന്നതാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ  കണക്കു പ്രകാരം 200 ൽ ഒരു കുട്ടിയുടെ ശരീരം പൂർണമായി തളർത്തുന്ന രോഗമാണിത്. 5-10 % വരെ കുട്ടികൾ ഇത് കൊണ്ടുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങളാൽ മരിക്കുന്നു.

പെർട്ടൂസിസ് 

പെർട്ടൂസിസ് അഥവാ വില്ലൻ ചുമ കുട്ടികളിൽനിന്നു കുട്ടികളിലേക്കു പകരുന്ന ഒന്നാണ്. ചെറിയ കുഞ്ഞുങ്ങളിൽ ഇത്തരം ചുമ 4 - 8  ആഴ്ചകൾ വരെ നീണ്ടു നിന്നേക്കാം. 

ഡിഫ്‌തീരിയ

ഡിഫ്‌തീരിയ തൊണ്ട, ശ്വാസകോശത്തിന്റെ മുകൾ പാളി എന്നിവയെ ബാധിക്കുന്ന ഒന്നാണ്. ഇതു  പിന്നീട് മറ്റ്  അവയവങ്ങളെയും ദോഷകരമായി ബാധിച്ചേക്കും. ഈ  രോഗത്തിലൂടെ പുറപ്പെടുന്ന ടോക്‌സിൻ ആണ് കാരണം. 5 - 10 ശതമാനം കുട്ടികളിൽ മരണ കാരണമാകുന്ന രോഗമാണിത്.

ടെറ്റനസ് 

ഇത് മസിലുകളുടെ ഫൈബറുകളെ ബാധിക്കുന്ന രോഗമാണ്. ഇതുമൂലം കുഞ്ഞിന് വായ തുറക്കാൻ  ബുദ്ധിമുട്ടുണ്ടാകുന്നു. തൊണ്ടയിലൂടെ ഭക്ഷണവും മറ്റും ഇറക്കാൻ സാധിക്കാതെ വരുന്നു. 

ഹെപ്പറ്റൈറ്റിസ് ബി 


ഹെപ്പറ്റൈറ്റിസ് ബി കുഞ്ഞുങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ്. ഇത് ലിവറിനെ ബാധിക്കുന്ന വൈറൽ രോഗമാണ്. വളരെ ഗുരുതരാവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുന്ന ഒന്ന്.

എച്ച്ഐബി

എച്ച്ഐബി അഥവാ ഹീമോഫീലസ് ഇൻഫ്ളുവൻസ ടൈപ്പ് ബി ഒരു തരം ബാക്ടീരിയയാണ്. ഇത് ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്ന ഈ  രോഗം വാക്സിനേഷൻ നേരത്തേ എടുക്കുന്നതിനാൽ തടയാൻ സാധിക്കുന്നു. 

മുകളിൽ പറഞ്ഞ രോഗങ്ങളെ ചെറുക്കാൻ കോംബിനേഷൻ വാക്സീനുകൾ സഹായിക്കുന്നു. കുഞ്ഞിന് 0 - 2 മാസം പ്രായമുള്ളപ്പോൾ തന്നെ ഡോക്ടറോട്‌ ഇത്തരം കോംബിനേഷൻ വാക്സീനുകളെക്കുറിച്ചു സംസാരിക്കുക. ആരോഗ്യം ഏറെ പ്രധാനമായ കാലഘട്ടമാണിതെന്നും ഓർക്കുക.

കോംബിനേഷൻ വാക്സീനുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Marketing Feature : GSK Combination Vaccine

Disclaimer

Disclaimer: Issued in public interest by GlaxoSmithKline Pharmaceuticals Limited. Dr. Annie Besant Road, Worli, Mumbai 400 030, India. Information appearing in this material is for general awareness only. Nothing contained in this material constitutes medical advice. Please consult your physician for medical queries, if any, or any question or concern you may have regarding your condition. Please consult your Paediatrician for the complete list of Vaccine preventable diseases and the complete vaccination schedule for each disease .Please report adverse event with any GSK product to the company at india.pharmacovigilance@gsk.com.

NP-IN-INH-OGM-200077, DOP Aug 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com