ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സീന്‍ തയാറാകും: ലോകാരോഗ്യ സംഘടന

vaccine
SHARE

ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെ വാക്‌സീന്‍ തയാറായേക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രിയേസൂസ്. വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ അത് തുല്യമായി എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലോകനേതാക്കള്‍ ഐക്യവും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് ആഗോള വാക്‌സീന്‍ സംവിധാനത്തിന് കീഴില്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് ഒന്‍പത് വാക്‌സീനുകളാണ്. 2021 അവസാനത്തോടെ 200 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്നതാണ് കോവാക്‌സ് സംവിധാനത്തിന്റെ ലക്ഷ്യം. 

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തിലാണ് തെദ്രോസ് വാക്‌സീനെ സംബന്ധിച്ച ശുഭപ്രതീക്ഷ പങ്കുവച്ചത്.  ലോകാരോഗ്യ സംഘടന ശക്തിപ്പെടുത്താന്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് യോഗത്തില്‍ ജര്‍മനിയും ബ്രിട്ടനും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. 

കോവിഡ് പ്രതിസന്ധിയില്‍ ലോകാരോഗ്യ സംഘടനയുടെ പങ്കിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വുഹാനില്‍ കൊറോണ വൈറസ് ആവിര്‍ഭവിച്ചപ്പോള്‍ അതിനെ തുടക്കത്തിലെ തടയാന്‍ ചൈന ഒന്നും ചെയ്തില്ലെന്നും ലോകാരോഗ്യ സംഘടന ചൈനയ്ക്ക് കൂട്ടു നിന്നെന്നുമാണ് ട്രംപ് അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നത്. 

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെയെല്ലാം തെദ്രോസ് തള്ളിക്കളയുന്നു. മഹാമാരിയെ കുറിച്ച് ലോകത്തെ അറിയിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ആവുന്നതെല്ലാം ലോകാരോഗ്യ സംഘടന ചെയ്തിട്ടുണ്ടെന്ന് തെദ്രോസ് അവകാശപ്പെടുന്നു. 

English Summary : COVID-19 vaccine may be ready by year-end, says WHO

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA