ADVERTISEMENT

കോവിഡ് നേരിട്ട് ഭക്ഷണത്തിലൂടെ പകരുകയില്ലെങ്കിലും വൈറസ് പറ്റിപ്പിടിച്ച ഭക്ഷണ പായ്ക്കറ്റുകളോ പാത്രങ്ങളോ സ്പർശിക്കുന്നതു വഴി വൈറസ് വായിലേക്കും കണ്ണിലേക്കും മൂക്കിലേക്കും പകരാമെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ഓഫ് യുഎൻ, ലോകാരോഗ്യ സംഘടന എന്നീ വിദഗ്ധ സമിതികൾ സൂചിപ്പിച്ചിരുന്നു. പൊതുവേ പ്രതലങ്ങളിൽ വൈറസിന്റെ അതിജീവനം ദുർബലമായതിനാൽ ഇതിനെ രോഗബാധയുടെ പ്രധാന മാർഗമായി കാണേണ്ടതില്ല. 

കോവിഡ് ബാധിതനായ ആളിൽ നിന്നുള്ള സ്രവകണങ്ങൾ ഭക്ഷണത്തിൽ കലരാനിടയായാൽ, ഭക്ഷണം രോഗവാഹകമാകാനും ഇതുമായി ഇടപഴകുന്ന അളുകൾ കൈ കഴുകാതെ അശ്രദ്ധമായി കണ്ണിലും മുഖത്തുമൊക്കെ സ്പർശിച്ചാൽ അവരിലേക്കു രോഗം പകരാനും സാധ്യതയുണ്ട് 

ഭക്ഷ്യവിഭവങ്ങൾ വാങ്ങുമ്പോൾ മുതലേ ജാഗ്രത വേണം. സൂപ്പർ മാർക്കറ്റുകൾ പോലെ അടച്ചിട്ട, എസി പ്രവർത്തിക്കുന്ന ഇടങ്ങളിൽ രോഗവ്യാപന സാധ്യത താരതമ്യേന കൂടുതലാണ്. ഷോപ്പിങ് സമയത്ത് ശാരീരിക അകലവും സാനിറ്റൈസർ, മാസ്ക് ഉപയോഗവും നിർബന്ധമാക്കണം. തിരക്കു കുറഞ്ഞ കടകളിൽനിന്നോ തിരക്കു കുറഞ്ഞ സമയങ്ങളിലോ സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. 

അതുപോലെ ഫ്രിജിൽ വയ്ക്കുന്ന സാധനങ്ങളും വൃത്തിയാക്കിയ ശേഷം വയ്ക്കാൻ ശ്രദ്ധിക്കുക. പഠനങ്ങൾ പറയുന്നത് വൈറസ് ബാധിത ഉൽപന്നം ശരിയായി വൃത്തിയാക്കാതെ വച്ചാൽ ഫ്രോസൺ അവസ്ഥയിൽ ഏതാണ്ട് രണ്ടു വർഷംവരെ വൈറസ് ജീവനോടെ ഇരിക്കുമെന്നാണ്. കൊറോണ വൈറസ് മാത്രമല്ല, മറ്റു പല വൈറസുകളും തണുപ്പിൽ നശിക്കാതെ ഇരിക്കുന്നവയാണ്. അതുകൊണ്ട് ഉടൻ പാചകം ചെയ്യുന്നില്ലെങ്കിൽ കഴുകി സൂക്ഷിക്കുക. 

English Summary: Coronaa virus and food safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com