കോവിഡ് രോഗമുക്തരായവരില്‍ കണ്ടു വരുന്ന തുടര്‍ ലക്ഷണങ്ങള്‍ ഇവ

covid-positive
SHARE

രോഗ തീവ്രത, രോഗിയുടെ ആരോഗ്യം, പ്രതിരോധ ശേഷി തുടങ്ങിയവ അടിസ്ഥാനമാക്കിയിരിക്കും കോവിഡില്‍ നിന്നൊരാള്‍ രോഗമുക്തി നേടാനെടുക്കുന്ന സമയം. എന്നാല്‍ രോഗമുക്തി നേടിയവരിലും ദീര്‍ഘകാലത്തേക്ക് ചില പ്രശ്‌നങ്ങള്‍ അവശേഷിപ്പിക്കാം എന്നതാണ് കോവിഡിന്റെ പ്രത്യേകത. 

75 ശതമാനം കോവിഡ് രോഗികളും നെഗറ്റീവായി ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും ചില രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത്തരം ലക്ഷണങ്ങളുടെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടു വരുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ശ്വാസംമുട്ടലും ക്ഷീണവുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ശരീരത്തിലെ ഓക്‌സിജന്റെ അളവിലുണ്ടാകുന്ന കുറവ് കോവിഡ് രോഗികള്‍ക്ക് ഒരു അപായ സൂചനയാണ്. തീവ്ര പരിചരണം ആവശ്യമാണെന്നതിന്റെ മുന്നറിയിപ്പാണ് അത്. വൈറസ് ലോഡ് കൂടുമ്പോള്‍ ഓക്‌സിജന്‍ നില വീണ്ടും താഴും. ചിലരില്‍ വൈറസ് ശരീരത്തില്‍ കുറഞ്ഞാലും ഈ ശ്വാസംമുട്ടലും ഓക്‌സിജന്‍ തോത് കുറവും തുടരുമെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. 

മുന്‍പെങ്ങും അനുഭവിക്കാത്ത തരം ക്ഷീണം പലരിലും കോവിഡ് മുക്തിക്കുശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്ഷീണത്തോടൊപ്പം പേശീവേദനയും ഉദാസീനതയും പലര്‍ക്കും കോവിഡ് രോഗമുക്തിക്ക് ശേഷം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

കോവിഡിനെ വെറുമൊരു പനിയായി കാണാതെ ഗൗരവത്തിലെടുക്കുകയും ശരീരത്തില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് അനന്തരം ശ്വസന വ്യായാമങ്ങള്‍ ചെയ്യണമെന്നും ശരീരത്തിന് പൂര്‍ണ്ണ വിശ്രമവും പരിചരണവും നല്‍കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

English Summary : Symptoms after COVID- 19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA