കോവിഡ് പ്രതിരോധത്തിന് വൈറ്റമിന്‍ ഡി ?

can-vitamin-d-really-ensure-protection-against-covid
Representative Image. Photo Credit : Sathit / Shutterstock.com
SHARE

നമ്മുടെ ശരീരത്തിനും പ്രതിരോധ സംവിധാനത്തിനും അവശ്യം വേണ്ട പോഷകങ്ങളിലൊന്നാണ് വൈറ്റമിന്‍ ഡി.  സൂര്യപ്രകാശം ശരീരത്തിലടിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിന്‍ ഡി ചില ഭക്ഷണങ്ങളിലൂടെയും നമുക്ക് ലഭിക്കുന്നു. കോവിഡ് പ്രതിരോധത്തിന് വൈറ്റമിന്‍ ഡിയുടെ പങ്ക് അന്വേഷിക്കുകയാണ് ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. ഇതിനായി സര്‍വകലാശാല നടത്തുന്ന പരീക്ഷണത്തിലേക്ക് വൊളന്റിയര്‍മാരെ ക്ഷണിച്ചതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാക്‌സീനു പകരം ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാം എന്ന ചിന്തയാണ് പരീക്ഷണത്തിനു പിന്നില്‍. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വൊളന്റിയര്‍മാര്‍ക്ക് ഉയര്‍ന്ന ഡോസിലുള്ള വൈറ്റമിന്‍ ഡി നല്‍കി, ശരീരത്തിലും പ്രതിരോധ സംവിധാനത്തിലും എന്തെങ്കിലും വ്യത്യാസം അത് വരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ തോത് കുറയുന്നത് പെട്ടെന്ന് അസുഖം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പരീക്ഷണം വിജയിച്ചാല്‍ കോവിഡിനെതിരെയുള്ള ആഗോള പോരാട്ടത്തില്‍ വൈറ്റമിന്‍ ഡിയും ഭാഗമാകും. 

English Summary : Can Vitamin D really ensure protection against COVID?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA