ഏതു സമയത്തും ഗ്ലൂക്കോസ് പരിശോധിക്കാൻ സഹായിക്കുന്ന ഉപകരണം ഇന്ത്യയിൽ

glucose-monitoring
SHARE

ലോകത്തിലെ ഏറ്റവും മികച്ച നിരന്തര ഗ്ലൂക്കോസ് നിരീക്ഷണ സാങ്കേതികവിദ്യ (കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിങ് - സിജിഎം)സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ച് ആബട്ട്. കുട്ടികള്‍ക്കും (നാലു വയസിനു മുകളില്‍) മുതിര്‍ന്നവര്‍ക്കും പ്രമേഹരോഗികളായ ഗര്‍ഭിണികള്‍ക്കും എവിടെ നിന്നും ഏതു സമയത്തും ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. 

പശയുള്ള ചെറിയ പാഡിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ ഫിലമെന്റ് (5.5എംഎം നീളം) ത്വക്കിനിടിയിലായി വയ്ക്കുകയും അതിലൂടെ ഓരോ മിനിറ്റിലും ഇന്റര്‍സ്റ്റീഷ്യല്‍ ഫ്ലൂയിഡ് വഴി ഫ്രീസ്റ്റൈല്‍ ലൈബര്‍ സെന്‍സര്‍ ഗ്ലൂക്കോസ് നില അളക്കുകയും ചെയ്യും. റീഡര്‍ ഉപയോഗിച്ച് പെട്ടെന്ന് നടത്തുന്ന സ്‌കാന്‍ വഴി ആവശ്യപ്രകാരം റിയല്‍-ടൈം ഗ്ലൂക്കോസ് റീഡിങ്ങും വ്യക്തിയുടെ ഗ്ലൂക്കോസ് നിലയുടെ പൂര്‍ണ ചിത്രവും ലഭ്യമാകും. വേദനയണ്ടാക്കുന്ന ദൈനംദിന ഫിംഗര്‍സ്റ്റിക്കോ ദൈനംദിന കാലിബ്രേഷനോ ഇല്ലാതെ ഗ്ലൂക്കോസ് അളവ് അറിയാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. 

ആഗോളതലത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പ്രമേഹ രോഗത്തെ കൈകാര്യം ചെയ്യുന്നത് മാറ്റിമറിച്ചിരിക്കുകയാണ് ആബട്ടിന്റെ വിപ്ലവകരമായ സാങ്കേതികവിദ്യയെന്നും ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന സാങ്കേതികവിദ്യ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ആബട്ട് ഡയബറ്റിസ് കെയര്‍ ബിസിനസ് ജനറല്‍ മാനേജര്‍ കല്ല്യാണ്‍ സട്ടര്‍ പറഞ്ഞു.

English Summary : Continuous glucose monitoring

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA