ആദ്യം അവർക്കു നൽകൂ ആദരവോടെ ഒരു മിന്നും സല്യൂട്ട്, പിന്നെ നാമനിർദേശം ചെയ്യൂ

golden salute
SHARE

മറന്നോ, കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ജീവൻ പണയം വച്ചും മുന്നിട്ടിറങ്ങിയവരെ. മരണം കൺമുൻപിൽ കണ്ടപ്പോഴും നിങ്ങളുടെ ജീവനു സുരക്ഷാ കവചം ഒരുക്കിയവരാണ് അവർ. ഇങ്ങനെയുള്ള പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയിൽ നിങ്ങൾക്കും പങ്കാളിയാകാം. 

നിങ്ങളുടെ നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തികളോ ഗ്രൂപ്പുകളോ ഓർമയിലുണ്ടോ? പൊലീസ് ഉദ്യോഗസ്ഥരോ ആരോഗ്യപ്രവർത്തകരോ ഏതെങ്കിലും സംഘടനകളോ സഹായം നൽകാൻ മുന്നിട്ടിറങ്ങിയ വ്യക്തികളോ അവർ ആരുമാകട്ടെ, അവർക്കു ആദ്യം നൽകാം, ഹൃദയത്തിൽ നിന്നൊരു മിന്നും സല്യൂട്ട്. കൂടാതെ അവരെ ഈ പദ്ധതിയിലേക്ക് നാമനിർദേശവും ചെയ്യാം. 

ഇതിനായി സജ്ജീകരിച്ചിരിക്കുന്ന www.manoramaonline.com/goldensalute എന്ന വെബ് സൈറ്റിലൂടെ വേണം എല്ലാ നാമനിർദേശങ്ങളും. 

മൽസര വിഭാഗങ്ങളും സമ്മാനങ്ങളും

∙ മൂന്നു വിഭാഗങ്ങളിലായി നിരവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 50,000 രൂപ മൂല്യമുള്ള സ്വർണനാണയങ്ങൾ, കുടുംബ മെഡിക്കൽ ഇന്‍ഷ്വറൻസ് എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

മൽസര ഇനങ്ങൾ

∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കാഴ്ചവച്ച വനിതകള്‍.

∙ കോവിഡിനെതിരെ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാമൂഹിക സന്നദ്ധ സംഘടനകൾ.

∙ കോവിഡ് ബാധിതരുടെ ജീവിതത്തിൽ മറക്കാനാവാത്ത കാര്യങ്ങൾ നടപ്പിലാക്കിയ വ്യക്തികൾ.

English Summary : Golden Salute

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA