മൊഡേണയുടെ കോവിഡ് വാക്‌സീന്‍ 94 ശതമാനത്തിലേറെ ഫലപ്രദം

covid vaccine
പ്രതീകാത്മക ചിത്രം
SHARE

അമേരിക്കന്‍ മരുന്ന് നിര്‍മാണ കമ്പനിയായ മൊഡേണ വികസിപ്പിക്കുന്ന കോവിഡ് വാക്‌സീന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് വെളിപ്പെടുത്തല്‍. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല ഡേറ്റ പുറത്ത് വിട്ടു കൊണ്ടാണ് മൊഡേണ ഈ അവകാശവാദം ഉന്നയിച്ചത്. 

ഒരാഴ്ച മുന്‍പ് മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ഇന്റര്‍നാഷണല്‍ തങ്ങളുടെ വാക്‌സീന്‍ 90 ശതമാനത്തിലേറെ കാര്യക്ഷമതയുള്ളതാണെന്ന് അവകാശപ്പെട്ടിരുന്നു. വാക്‌സീനുകളുടെ അടിയന്തര ഉപയോഗത്തിനായി ഈ കമ്പനികള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിക്കുമെന്നാണ് കരുതുന്നത്. 

ഫൈസറിന്റെയും മൊഡേണയുടേതും ഉള്‍പ്പെടെ ആറ് കോവിഡ് പ്രതിരോധ വാക്‌സീനുകളാണ് അമേരിക്കയില്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. മെസഞ്ചര്‍ ആര്‍എന്‍എ, ലൈവ് വൈറല്‍ വെക്ടറുകള്‍, റീകോംബിനന്റ് പ്രോട്ടീന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സാങ്കേതിക വിദ്യകളിലാണ് ഈ വാക്‌സീനുകള്‍ ഒരുങ്ങുന്നത്. 

രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വാക്‌സീന്‍ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെന്ന് മൊഡേണ കമ്പനി വക്താക്കള്‍ പറയുന്നു. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ മൊഡേണയുടെ എംആര്‍എന്‍എ-1273 വാക്‌സീന്‍ ആറ് മാസം വരെ സ്ഥിരതയോടെ നിലനില്‍ക്കും. ശീതീകരണ സംവിധാനത്തില്‍ നിന്ന് പുറത്തെടുത്ത് കഴിഞ്ഞാല്‍ വാക്‌സീന്‍ സാധാരണ താപനിലയില്‍ 12 മണിക്കൂര്‍ വരെ സൂക്ഷിക്കാമെന്നും മൊഡേണ ചൂണ്ടിക്കാട്ടുന്നു. 

മൊഡേണയുടെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ പ്രാഥമിക ഫലങ്ങളെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി സ്വാഗതം ചെയ്തു. കോവിഡ് അപകട സാധ്യത കൂടിയ ജനവിഭാഗങ്ങളില്‍ ഡിസംബറോടെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങാനാകുമെന്ന് ഡോ. ഫൗസി പ്രതീക്ഷ പ്രകടിപ്പിച്ചു. 

English Summary : Moderna’s Covid-19 vaccine shows more than 94% effectiveness

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA