ADVERTISEMENT

കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് പേശി വേദനയും പുറംവേദനയും. എന്നാല്‍ മറ്റു ചില രോഗലക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ അത്ര വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗലക്ഷണമല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

ചൈനയില്‍ രോഗം സ്ഥിരീകരിച്ച 55924 പേരില്‍ 14.8 ശതമാനം രോഗികള്‍ക്ക് മാത്രമേ പേശി വേദനയും സന്ധിവേദനയും അനുഭവപ്പെട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തൊണ്ട വേദന, തലവേദന, കുളിര് എന്നിവയേക്കാൾ പൊതുവായ ലക്ഷണമാണ് പേശി വേദനയെന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡ്19, ഇന്‍ഫ്‌ളുവന്‍സ പോലുള്ള വൈറല്‍ അണുബാധയുള്ളവരില്‍ കാണപ്പെടുന്ന പൊതുവായ ലക്ഷണമാണ് പേശി വേദനയെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

വയര്‍ വേദന, ആശയക്കുഴപ്പം അഥവാ ബ്രെയിന്‍ ഫോഗ്, കണ്ണു ദീനം തുടങ്ങിയവയും കോവിഡുമായി ബന്ധപ്പെട്ട അത്ര സാധാരണമല്ലാത്ത രോഗലക്ഷണങ്ങളാണ്. 

English Summary : Muscle or back pain can be a less common symptom of COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com