വിഷാദം അകറ്റാൻ ജീവിതശൈലി ഇങ്ങനെ മാറ്റിക്കോളൂ

depression
SHARE

കുറഞ്ഞ സ്‌ക്രീൻ ടൈം, ആവശ്യത്തിന് ഉറക്കം, നല്ല ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ ജീവിത ശൈലീഘടകങ്ങൾക്ക്  വിഷാദവുമായി ശക്തമായ ബന്ധമുണ്ടെന്ന് പഠനം.

85000 പേരെ പങ്കെടുപ്പിച്ച് യു കെ ബയോ ബാങ്ക് നടത്തിയ പഠനത്തിലാണ് ഈ  കണ്ടെത്തൽ. ശാരീരിക പ്രവർത്തനം, ആരോഗ്യകരമായ ഭക്ഷണം, 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ഇവ വിഷാദം വരാനുള്ള സാധ്യതയെ കുറയ്ക്കുമെന്ന് വെസ്റ്റേൺ സിഡ്‌നി സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കണ്ടു. 

സ്‌ക്രീൻ ടൈം- ടി വി, മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവ ഉപയോഗിക്കുന്ന സമയം, പുകവലി ഇവ വിഷാദ സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. വിഷാദ രോഗം ബാധിച്ചവർക്കും വിഷാദരോഗം ഇല്ലാത്തവർക്കും 7 മുതൽ 9 മണിക്കൂർ വരെയുള്ള  ഉറക്കം ആവശ്യമാണെന്നും സ്‌ക്രീൻ ടൈം കുറയ്ക്കുക വഴിയും വിഷാദാവസ്ഥയിൽ നിന്നും സംരക്ഷണമേകുമെന്നും പഠനം പറയുന്നു.

ശാരീരികപ്രവർത്തനങ്ങൾ നമ്മുടെ മാനസിക നിലയെ സ്വാധീനിക്കുമെന്ന് അറിയാം. എന്നാൽ മതിയായ ഉറക്കവും കുറഞ്ഞ സ്‌ക്രീൻ ടൈമും വിഷാദ സാധ്യത കുറയ്ക്കാൻ വളരെ പ്രധാനമാണെന്ന് തെളിഞ്ഞു. ബി. എം. സി. മെഡിസിൻ എന്ന ജേണലിൽ ഈ  പഠനം പ്രസിദ്ധീകരിച്ചു.

English Summary : Change your lifestyle to avoid depression

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA