തലവേദന കോവിഡ്–19 മൂലമാണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ ?

migraine
Photo credit : fizkes / Shutterstock.com
SHARE

കോവിഡ് 19 രോഗലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തലവേദന. കോവിഡ് രോഗത്തിന്റെ ആദ്യ ഘട്ടത്തിലും അവസാന ഘട്ടത്തിലുമെല്ലാം ചിലപ്പോള്‍ പനിയോടൊപ്പം തലവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡയബറ്റിസ് ആന്‍ഡ് മെറ്റബോളിക് സിന്‍ഡ്രോം ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് കോവിഡിന്റെ സര്‍വ സാധാരണമായ ലക്ഷണങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് തലവേദന. 

പനി, ചുമ, പേശി വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് തലവേദനയേക്കാള്‍ വ്യാപകമായ കോവിഡ് രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും എല്ലാ തലവേദനയും കോവിഡ് മൂലമാകണമെന്നില്ല. 

കോവിഡ് രോഗികളില്‍ 6.5 ശതമാനം മുതല്‍ 53 ശതമാനം വരെയുള്ളവരിലാണ് തലവേദന കാണപ്പെടുന്നതെന്നും പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

മൈഗ്രെയ്ന്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍, ടെന്‍ഷന്‍ എന്നിവ കൊണ്ടെല്ലാം തലവേദന ഉണ്ടാകാം. കോവിഡ് മൂലമുള്ള തലവേദന കൃത്യമായി വേര്‍തിരിച്ചറിയാന്‍ നിലവില്‍ വഴികളൊന്നുമില്ല. എന്നാല്‍ തലവേദനയ്ക്ക് ഒപ്പം വരുന്ന മറ്റ് ലക്ഷണങ്ങള്‍ കൂടി നിരീക്ഷിച്ചാല്‍ കോവിഡ് സംബന്ധിച്ച നിഗമനത്തില്‍ എത്താന്‍ സാധിച്ചേക്കും. 

സാധാരണ തലവേദനയ്ക്ക് കഴിക്കുന്ന മരുന്നുകളൊന്നും ചിലപ്പോള്‍ കോവിഡ് മൂലമുള്ള തലവേദനയ്ക്ക് ശരീരത്തില്‍ ഏശിയെന്ന് വരില്ല. തലയുടെ ഇരു വശത്തും കോവിഡ് അനുബന്ധ തലവേദന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൈഗ്രെയ്ന്‍ മൂലമുള്ള തലവേദനയില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികള്‍ക്ക് പ്രകാശത്തോടോ ശബ്ദത്തോടോ അസഹ്യതയുണ്ടാകില്ല. 

തലവേദനയ്‌ക്കൊപ്പം കോവിഡിന്റെ മറ്റ് ലക്ഷണങ്ങളായ പനി, പേശി വേദന, തൊണ്ട വേദന, ചുമ, രുചിയും മണവും നഷ്ടമാകല്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയരാകാന്‍ മടിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

English Summary : How can you tell if your headache is triggered by COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA