ADVERTISEMENT

കോവിഡ്19 രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ മണവും രുചിയും നഷ്ടപ്പെടുന്നതും അതിസാരം ഉള്‍പ്പെടെ വയറിന് പ്രശ്‌നങ്ങളുണ്ടാകുന്നതും നല്ലതെന്ന് ഇന്ത്യന്‍ ആരോഗ്യ വിദഗ്ധര്‍. ഇങ്ങനെയുള്ളവരില്‍ വൈറസ് ബാധയുടെ രണ്ടാം ആഴ്ച ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഗുരുതരമായ കോവിഡ് ലക്ഷണങ്ങളോട് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ മണമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ പൊതുവേ കാണാറില്ലെന്ന്  നോയിഡ യഥാര്‍ത്ഥ് ഹോസ്പിറ്റലിലെ ചെസ്റ്റ് ഫിസീഷനും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. അരുണ്‍ ലഖന്‍പാല്‍ പറയുന്നു. മണവും രുചിയും നഷ്ടമാകുന്നതായി കണ്ടെത്തിയ രോഗികള്‍ക്ക് കോവിഡ് തീവ്രമാകാറില്ലെന്നും ഓക്‌സിജന്‍ സപ്പോര്‍ട്ടോ വെന്റിലേറ്ററോ ഇവര്‍ക്ക് വേണ്ടി വരാറില്ലെന്നും മെദാന്ത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ വകുപ്പ് സീനിയര്‍ ഡയറക്ടര്‍ ഡോ. സുശീല കട്ടാരിയയും അഭിപ്രായപ്പെടുന്നു. 

മണവും രുചിയും നഷ്ടമാകുന്ന കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും യുവാക്കളാണെന്നും ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നു.  കോവിഡ് മൂലം മണവും രുചിയും നഷ്ടമായവരില്‍ പൊതുവേ മൂന്നു മുതല്‍ നാലു വരെ ആഴ്ച കൊണ്ടാണ് അവ തിരികെ ലഭിക്കുന്നത്. 

കോവിഡ് രോഗികളില്‍ മണവും രുചിയും നഷ്ടമാകുന്നതിന്റെ കാരണങ്ങള്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മണവും രുചിയും നഷ്ടമാകാല്‍ കോവിഡ് ബാധയുടെ മാത്രം ലക്ഷണമല്ല. റൈനിറ്റിസ്, സൈനസൈറ്റിസ്, തലച്ചോറിലെ ട്യൂമര്‍ എന്നിവയെല്ലാം മൂലം മണവും രുചിയും നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. 

English Summary : Loss of taste, smell in COVID-19 patients sign of good prognosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com