ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കള്‍ പ്രമേഹത്തിന്റെ പിടിയിലേക്ക്

what happens on world diabetes day
SHARE

ഇന്ത്യന്‍ നഗരങ്ങളിലെ 20 വയസ്സുകാരില്‍ പകുതിയിലേറെ പുരുഷന്മാര്‍ക്കും മൂന്നില്‍ രണ്ട് സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലത്ത് പ്രമേഹം പിടിപെടുമെന്ന് പഠനം. ശരീരം ഇന്‍സുലിനോട് പ്രതികരിക്കാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന ടൈപ്പ് 2 പ്രമേഹമാകും ഇതില്‍ പലര്‍ക്കും വരികയെന്നും ഡയബറ്റോളജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പ്രവചിക്കുന്നു. 

ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്‍ട്രോളിലേത് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ നഗരത്തിലെ 20 വയസ്സുകാരന് തന്റെ ജീവിതകാലത്ത് പ്രമേഹം വരാനുള്ള സാധ്യത 56 ശതമാനമാണെങ്കില്‍ 20 വയസ്സുകാരിക്ക് ഇത് 65 ശതമാനമാണെന്ന് പഠനം പറയുന്നു. 

നിലവില്‍ 60 വയസ്സുള്ള പ്രമേഹമില്ലാത്ത ഇന്ത്യക്കാരായ പുരുഷന്മാരില്‍ 28 ശതമാനത്തിന് ഇനി പ്രമേഹമുണ്ടാകാം. അതേ സമയം 60 വയസ്സായ സ്ത്രീകള്‍ക്ക് ഇനി പ്രമേഹമുണ്ടാകാനുള്ള സാധ്യത 38 ശതമാനമാണ്. 

അമിതവണ്ണം ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. 20 വയസ്സ് പ്രായമുള്ള അമിത വണ്ണക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ജീവിതകാലത്ത് പ്രമേഹമുണ്ടാകാനുള്ള സാധ്യത യഥാക്രമം 87 ഉം 86 ഉം ആണ്. കുറഞ്ഞ ബോഡി മാസ് ഇന്‍ഡെക്‌സുള്ളവര്‍ (ബിഎംഐ) ദീര്‍ഘകാലം പ്രമേഹം ബാധിക്കാതെ ജീവിക്കാനുള്ള സാധ്യതയും പഠനം അടിവരയിടുന്നു. 

ഏത് പ്രായത്തിലും ബിഎംഐയിലുമുള്ള നഗരവാസിയായ ഇന്ത്യക്കാരന് അങ്ങനെയല്ലാത്തവരെ അപേക്ഷിച്ച് പ്രമേഹം വരാനുള്ള സാധ്യത വളരെ അധികമാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

കൂടുതല്‍ പേര്‍ പ്രമേഹത്തിന്റെ പിടിയില്‍ അമരുന്നത് ഇന്ത്യന്‍ ആരോഗ്യ സംവിധാനത്തിന് അമിത സമ്മര്‍ദമേറ്റുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, ഭാരം കുറയ്ക്കല്‍ പോലുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാനാകുമെന്ന് പഠനത്തില്‍ പങ്കെടുത്ത മദ്രാസ് ഡയബറ്റീസ് റിസേര്‍ച്ച് ഫൗണ്ടേഷനിലെ വിശ്വനാഥന്‍ മോഹന്‍ പറയുന്നു. 

English Summary : Type 2 diabetes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA